KOYILANDY DIARY

The Perfect News Portal

കോതമംഗലം ഗവ. എൽ.പി. സ്കൂളിന് 1 കോടി രൂപ അനുവദിച്ചു: കാനത്തിൽ ജമീല

കൊയിലാണ്ടി: ജില്ലയിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികൾ പഠനം നടത്തി വരുന്ന ഗവ.എൽ.പി. സ്കൂളുകളിൽ ഒന്നായ കോതമംഗലം ഗവ.എൽ.പി.സ്കൂളിന് പുതിയ കെട്ടിടം നിർമിക്കാൻ 1 കോടി രൂപ അനുവദിച്ചതായി കാനത്തിൽ ജമീല. എം.എൽ.എ അറിയിച്ചു.  സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പാണ് വാർഷിക പദ്ധതിയിലുൾപ്പെടുത്തി തുക അനുവദിച്ചത്. പൊതുമരാമത്ത് വകുപ്പ് എഞ്ചിനീയറിംഗ് വിഭാഗമാണ് നിർമാണ മേൽനോട്ടം വഹിക്കുക. 

പുതിയ കെട്ടിടത്തിൽ ഇരുനിലകളിലായി 8 ക്ലാസ് മുറികൾ ആണ് നിർമ്മിക്കുക. നേരത്തെ വിദ്യാർത്ഥികളും പിടിഎ ഭാരവാഹികളും, അധ്യാപകരും ചേർന്ന് എം.എൽ.എ.യെ സ്വീകരിച്ചു. സ്കൂൾ സന്ദർശന വേളയിൽ നഗരസഭാ വൈസ് ചെയർമാൻ അഡ്വ. കെ.സത്യൻ, പി.ടി.എ ഭാരവാഹികൾ, പ്രധാനാധ്യാപകൻ, മറ്റ് പ്രമുഖർ തുടങ്ങിയവരുമായി എം.എൽ.എ, പദ്ധതിയുമായി ബന്ധപ്പെട്ട് അവലോകനം നടത്തി.

Leave a Reply

Your email address will not be published. Required fields are marked *