KOYILANDY DIARY

The Perfect News Portal

ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ പ്രവർത്തന സമയം മാറ്റി

കൊയിലാണ്ടി: ചേമഞ്ചേരി സർവീസ് സഹകരണ ബാങ്കിൻ്റെ മുഖ്യ ശാഖയുടെ പ്രവർത്തന സമയം മാറ്റി. പരിപാടിയുടെ ഉദ്ഘാടനം പൂക്കാട് വെച്ച് നടന്ന ചടങ്ങിൽ പന്തലായനി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് പി. ബാബുരാജും, കുടുംബശ്രീയുമായി സഹകരിച്ച് നടത്തുന്ന മുറ്റത്തെ മുല്ലപദ്ധതിയുടെ ഉദ്ഘാടനം ചേമഞ്ചേരി ഗ്രാമപഞ്ചായത്ത് പ്രസിണ്ടൻ്റ്  സതി കിഴക്കയിലും നിർവഹിച്ചു. ചടങ്ങിൽ ബാങ്ക് പ്രസിണ്ടന്റ് കെ.ര വീന്ദ്രൻ  അദ്ധ്യക്ഷത വഹിച്ചു. ബാങ്ക് സെക്രട്ടറി ധനഞ്ജയ് സ്വാഗതം പറഞ്ഞ ചടങ്ങിൽ വാർഡ് മെമ്പർ സുധ തടവൻ കയ്യിൽ, സഹകരണ അസ്സി. ഡയറക്ടർ എ.വി. ശശികുമാർ, ഉണ്ണിക്കൃഷ്ണൻ പൂക്കാട്, സുനിത പടിഞ്ഞാറയിൽ, സത്യനാഥൻ മാടഞ്ചേരി, ഷൈലജ. പി, കെ. ഭാസ്കരൻ, വി. ഗോപാലൻ, കെ. കുഞ്ഞിരാമൻ, കെ. ബാലകൃഷ്ണൻനായർ, അശോകൻ കോട്ട്, എന്നിവർ ആശംസ നേർന്നു സംസാരിച്ചു. ബാങ്ക് വൈസ്. പ്രസിഡണ്ട് എം. നൗഫൽ നന്ദി പറഞ്ഞു. 

Leave a Reply

Your email address will not be published. Required fields are marked *