KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരസഭയെ സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ടായി പ്രഖ്യാപിച്ചു

കൊയിലാണ്ടി: സംസ്ഥാന സര്‍ക്കാറിന്റെ നവകേരള മിഷന്റെ ഭാഗമായി ഹരിതകേരളം ഉപമിഷന്‍ നടപ്പിലാക്കുന്ന പരിപാടികളില്‍ പങ്ക്‌ചേര്‍ന്ന് കൊയിലാണ്ടി നഗരസഭ നടപ്പിലാക്കുന്ന മാലിന്യപരിപാലന പദ്ധതികളോടനുബന്ധിച്ച് നഗരസഭയുടെ ശുചിത്വ ഗ്രേഡിങ്ങിന്റെ ‘സീറോ വേസ്റ്റ് ഓണ്‍ ഗ്രൗണ്ട്’ പ്രഖ്യാപനം കെ.ദാസന്‍ എം.എല്‍.എ. നിര്‍വ്വഹിച്ചു.
നഗരസഭ ചെയര്‍മാന്‍ കെ.സത്യന്‍ അദ്ധ്യക്ഷത വഹിച്ചു.
വൈസ് ചെയര്‍പേഴ്‌സന്‍ വി.കെ.പത്മിനി, ആരോഗ്യകാര്യ സ്ഥിരംസമിതി അദ്ധ്യക്ഷന്‍ വി. സുന്ദരന്‍, ശുചിത്വമിഷന്‍ ജില്ലാ കോ-ഓര്‍ഡിനേറ്റര്‍ സി. കബനി, അസി. കോ-ഓര്‍ഡിനേറ്റര്‍ കൃപാ വാര്യര്‍, സ്ഥിരം സമിതി അദ്ധ്യക്ഷന്‍മാരായ എന്‍. കെ. ഭാസ്‌കരന്‍, വി. കെ. അജിത, ദിവ്യസെല്‍വരാജ്, കെ.ഷിജു, നഗരസഭാംഗം എം. സുരേന്ദ്രന്‍, സെക്രട്ടറി ഷെറില്‍ ഐറിന്‍ സോളമന്‍, ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ എം. അബ്ദുള്‍മജീദ്, ആസൂത്രണ ഉപാദ്ധ്യക്ഷന്‍ എ. സുധാകരന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *