KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി നഗരത്തിൽ പെട്ടിപീടികയിൽ റെയ്ഡ് 1500 പാക്കറ്റ് ഹൻസ് പിടിച്ചെടുത്തു: രണ്ട് പേർ അറസ്റ്റിൽ

കൊയിലാണ്ടി:  റെയ്ഞ്ച് എക്സൈസ് പാർട്ടി നഗരത്തിലെ പെട്ടിക്കടകൾ കേന്ദ്രീകരിച്ച് നടത്തിയ റെയ്ഡിൽ 15 കിലോ നിരോധിത പുകയില ഉൽപ്പന്നങ്ങൾ പിടിച്ചെടുത്തു രണ്ട് പേർക്കെതിരെ കേസ്സെടുത്തു. കൊയിലാണ്ടി ബീച്ച് റോഡ് പരപ്പിൽ വളപ്പിൽ അഷറഫ്, ടി.വി.അബ്ദുറഹിമാൻ എന്നിവർക്കെതിരെയാണ് കേസ്സെടുത്തത്. പെട്ടിപീടികയുടെ ഉടമസ്ഥരുടെ വീട്ടിൽ റെയ്ഡ് നടത്തിയെങ്കിലും ഒന്നും കണ്ടെത്താനായില്ല.

പിടിച്ചെടുത്ത ഉൽപ്പന്നങ്ങൾക്ക് 75,000 ത്തോളം രൂപ വിലവരുമെന്ന് എക്സൈസ് വൃത്തങ്ങൾ അറിയിച്ചു.റെയ്ഡിന് എക്സൈസ് ഇൻസ്പെക്ടർ ഷമീർ ഖാൻ, പ്രിവന്റീവ് ഇൻസ്പെക്ടർ ശശി, സിവിൽ എക്സൈസ് ഓഫീസർമാരായ രമേശ്, ഗണേശ്, രതീഷ്, വനിതാ സിവിൽ എക്സൈസ് ഓഫീസർ ശ്രീഹില, ഡ്രൈവർ ബി ബിനീഷ് പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *