KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ തിയ്യ, ഈഴവ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്യേണ്ട അവസാന തീയ്യതി ജൂൺ 30 വരെ

കൊയിലാണ്ടി എസ്എൻഡിപി കോളേജിൽ തിയ്യ, ഈഴവ വിദ്യാർത്ഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്യേണ്ട അവസാന തീയ്യതി ജൂൺ 30 വരെ. ഈ വർഷത്തെ ബിരുദ പ്രവേശനത്തിനായി കൊയിലാണ്ടി ആർ ശങ്കർ മെമ്മോറിയൽ എസ്എൻഡിപി കോളേജിൽ തിയ്യ, ഈഴവ എന്നീ സമുദായത്തിലേക്ക് പരിഗണിക്കാനായി സർവ്വകലാശാലയിൽ ഓൺലൈൻ ആയി അപേക്ഷിച്ച തിയ്യ, ഈഴവ വിഭാഗം വിദ്യാർത്ഥികൾ സ്റ്റുഡന്റ് ലോഗിനിലൂടെ ഓൺലൈൻ വഴി റിപ്പോർട്ട് ചെയ്യേണ്ടതാണ്. ഈ മാസം 30 വൈകിട്ടു 5 മണിവരെ ഈ സൗകര്യം ലഭ്യമാണെന്ന് പ്രിൻസിപ്പൽ അറിയിച്ചു. ഇത് ചെയ്യാത്ത പക്ഷം തിയ്യ – ഈഴവ റിസർവേഷൻ ലഭ്യമാവില്ല എന്നും അറിയിക്കുന്നു. കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടാവുന്ന നമ്പർ 9645745745,  9446290808.