KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്

കൊയിലാണ്ടി: ദേശീയ പാതയിൽ പിക്കപ്പ് വാനും ബൈക്കും കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരുക്ക്. പൊയിൽക്കാവ് ഹൈവേ ഹോട്ടലിനു സമീപം വൈകീട്ട് 5.30 ഓടെയാണ് അപകടം. ആക്രി സാധനങ്ങൾ കൊണ്ടു പോവുകയായിരുന്ന പിക്കപ്പ് വാനിലുണ്ടായിരുന്ന സ്ത്രീക്കും, ബൈക്ക് യാത്രക്കാരനുമാണ് അപകടത്തിൽ പരിക്കേറ്റത് പിക്കപ്പ് വാൻ നിയന്ത്രണംവിട്ട് റോഡരുകിലെ വെള്ളചാലിലെക്ക് പതിച്ചു.

വാനിനു മുകളിലെ സ്ത്രീ വെള്ളക്കെട്ടിലെക്ക് തെറിച്ച് വീണു അപകടം നടക്കുമ്പോൾ കൊയിലാണ്ടി ട്രാഫിക് എസ്.ഐ. വി.എം. ശശിധരനും കെ.രാജീവനും ട്രാഫിക് ഡ്യൂട്ടിയിലുണ്ടായിരുന്നു. ഉടൻ തന്നെ സ്ത്രീയെ വെള്ളത്തിൽ നിന്നും കരകയറ്റി. കൊയിലാണ്ടി അഗ്നി രക്ഷാ സേനയുടെ സഹായവും തേടിയിരുന്നു. പരിക്കേറ്റ ഇരുവരെയും മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Leave a Reply

Your email address will not be published. Required fields are marked *