KOYILANDY DIARY

The Perfect News Portal

ട്രാൻസ്‌ഫോർമറുകൾക്കടുത്തുള്ള തെരുവോര കച്ചവടം ഒഴിപ്പിക്കാൻ KSEB രംഗത്ത്

കൊയിലാണ്ടി നഗരത്തിലെ ട്രാൻസ്‌ഫോർമറുകൾക്കടുത്തുള്ള തെരുവോര കച്ചവടം ഒഴിപ്പാക്കാൻ KSEB രംഗത്ത്. സുരക്ഷാ പ്രശ്‌നം മുൻ നിർത്തിയാണ് അധികൃതർ ഇത്തരമൊരു തീരുമാനത്തിലെത്തിയത്. പട്ടണത്തിലെ വിവിധ ട്രാൻസ്ഫാർമറുകളും സ്ഥാപനങ്ങളും ഇത്തരത്തിൽ അപകടഭീഷണിയിലാണുളളതെന്ന് സബ്ബ് എഞ്ചിനീയർ സുജിത്ത് കുമാർ പറഞ്ഞു. കെ.എസ്.ഇ.ബി.യുടെ യാതൊരു അനുമതിയും ഇത്തരം സ്ഥാപനങ്ങൽക്ക് ഇല്ലെന്നും ഇത് സംബന്ധിച്ച് നഗരസഭ അധികൃതർക്ക് അടുത്ത ദിവസം നോട്ടീസ് നൽകുമെന്നും അദ്ധേഹം പറഞ്ഞു.

കൊയിലാണ്ടി പഴയ ബസ്സ് സ്റ്റാന്റിന് മുൻവശമുള്ള RBDCK യുടെ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ട്രാൻസ്‌ഫോർമറിന് തൊട്ടടുത്താണ് സ്വകാര്യ വ്യക്തിയുടെ ഉടമസ്ഥതയിൽ ചെരുപ്പ് കട പ്രവർത്തിക്കുന്നത്. കൊയിലാണ്ടി പുതിയ ബസ്സ് സ്റ്റാന്റിന് തെക്ക് ഭാഗത്ത് ബപ്പൻകാട് റോഡിനോട് ചേർന്നുള്ള ട്രാൻസ്‌ഫോർമറിനടുത്ത് മറ്റു കച്ചവടങ്ങൾ ഒരു മാനദണ്ഡങ്ങളും പാലിക്കാതെയാണ് നടക്കുന്നത്. ഇത്തരക്കാർക്ക് കെ.എസ്.ഇ.ബി. നേരിട്ടെത്തി മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.

ട്രാൻസ്‌ഫോർമർ സ്ഥിതി ചെയ്യുന്ന സ്ഥലത്ത് നിന്ന് 3 മീറ്റർ വിട്ട് മാത്രമേ മറ്റ് സ്ഥാപനങ്ങൾ പ്രവർത്തിക്കാൻ അനുമതിയുള്ളൂ. കൂടാതെ ട്രാൻസ്‌ഫോർമറിന്റെ പോസ്റ്റിലോ, ഇരുമ്പ് കവചത്തിൽ ഉണ്ടാക്കിയ സുരക്ഷാ ഭിത്തിയിലോ കയറുകൾ വലിച്ച് കെട്ടുന്നതും ശിക്ഷാർഹമാണെന്നും കെ.എസ്.ഇ.ബി. വ്യക്തമാക്കി. 3 ദിവസത്തിനുള്ളിൽ എടുത്ത് മാറ്റിയില്ലെങ്കിൽ നഗരസഭ സെക്രട്ടറിക്ക് നോട്ടീസ് നൽകുമെന്നാണ് അധികൃതർ പറയുന്നത്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *