KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ നഗര ചന്ത തുടങ്ങി

കൊയിലാണ്ടി: കുടുംബശ്രീ നേതൃത്വത്തിൽ ജെ എൽ ജി ഉല്പാദിപ്പിക്കുന്ന കാർഷിക ഉല്പനങ്ങൾക്ക് വിപണിയായി കൊയിലാണ്ടി നഗര ഹൃദയത്തിൽ പുതിയ ബസ്സ്സ്റ്റാന്റ് പരിസരത്ത് നഗരചന്തക്ക് തുടക്കമായി. ജൈവ കാർഷി ഉല്പനങ്ങൾക്ക് പ്രോത്സാഹനം നൽകാനും അത് ജനങ്ങളിലേക്കെത്തിക്കാനും പദ്ധതി ലക്ഷ്യമിടുന്നു. വിപണി നഗരസഭ അധ്യക്ഷ കെ.പി. സുധ  ഉദ്ഘാടനം ചെയ്തു. നഗരസഭ വൈസ് ചെയർമാൻ കെ സത്യൻ അധ്യക്ഷത വഹിച്ചു.

കുടുംബശ്രീ ജില്ലാ മിഷൻ കോഡിനേറ്റർ പി സി കവിത മുഖ്യാതിഥി ആയിരുന്നു. കൗൺസിലർമാരായ പി.രത്നവല്ലി, വി പി ഇബ്രാഹിംകുട്ടി, എന്നിവർ ആശംസകളർപ്പിച്ച് സംസാരിച്ചു കെ. അഞ്ജു, ആരതി, എം പി. ഇന്ദുലേഖ, കെ.എം.പ്രസാദ് എന്നിവർ സന്നിഹിതരായിരുന്നു ക്ഷേമകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ചെയർമാൻ കെ ഷിജു സ്വാഗതവും സൗത്ത് സി ഡി എസ്സ് ചെയർപേഴ്സൺ കെ വിബിന നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *