KOYILANDY DIARY

The Perfect News Portal

കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി

കോഴിക്കോട്: സംസ്ഥാനത്തെ സര്‍വീസ് പെന്‍ഷന്‍കാര്‍ക്ക് സമഗ്ര ചികിത്സാപദ്ധതി നടപ്പാക്കണമെന്നാവശ്യപ്പെട്ട് കേരള സ്റ്റേറ്റ് സര്‍വീസ് പെന്‍ഷനേഴ്‌സ് യൂണിയന്‍ ജില്ലാകമ്മിറ്റി സിവില്‍സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി.   സംസ്ഥാനവൈസ് പ്രസിഡന്റ് ആലിസ് മാത്യു ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് പ്രസിഡന്റ് പി. സൗദാമിനി അധ്യക്ഷത വഹിച്ചു.

സംസ്ഥാനകമ്മിറ്റി അംഗങ്ങളായ കെ. ബാലക്കുറുപ്പ്, എം.പി. അസൈന്‍, ഇ.എ. ശ്രീലാവതി, ഇ.എന്‍. ദേവകിയമ്മ, ജില്ലാ സെക്രട്ടറി സി. അപ്പുക്കുട്ടി, ജോ. സെക്രട്ടറി പി. ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *