KOYILANDY DIARY

The Perfect News Portal

കുമ്മങ്കോട് ഒതയോത്തുമുക്ക് അങ്കണവാടിക്ക് ജലസേചനവകുപ്പിന്റെ സ്ഥലം ലഭിക്കും

നാദാപുരം: ഗ്രാമപ്പഞ്ചായത്തിലെ കുമ്മങ്കോട് ഒതയോത്തുമുക്ക് അങ്കണവാടിക്ക് ജലസേചനവകുപ്പിന്റെ സ്ഥലം ലഭിക്കും. അഞ്ചുസെന്റ് സ്ഥലമാണ് 30 വര്‍ഷത്തെ പാട്ടത്തിന് ലഭിക്കുന്നത്. 2012-ല്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി നടത്തിയ ജനസമ്ബര്‍ക്ക പരിപാടിയില്‍ വാര്‍ഡംഗം പി. മുനീര്‍ നല്‍കിയ നിവേദനത്തെത്തുടര്‍ന്നാണ് സ്ഥലം വിട്ടുകിട്ടിയത്. 20 വര്‍ഷമായി ഓലഷെഡിലാണ് അങ്കണവാടി പ്രവര്‍ത്തിക്കുന്നത്. രേഖ കൈമാറുന്ന ചടങ്ങിന്റെ ഉദ്ഘാടനം ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.കെ. സഫീറ നിര്‍വഹിച്ചു. സെക്രട്ടറി പി. സുരേഷ്ബാബു ഏറ്റുവാങ്ങി.

സി.വി. കുഞ്ഞിക്കൃഷ്ണന്‍, എം.പി. സൂപ്പി, ഏരത്ത് ഇഖ്ബാല്‍, കെ. പ്രേമന്‍, എം.കെ. ചന്ദ്രന്‍, പി. മുനീര്‍, ഇ.എം. അബ്ദുല്ല, എ.കെ. ഷാക്കിര്‍, എം.കെ. രാജന്‍, കെ.കെ. ഹൈറുന്നിസ, ഷൈമ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *