KOYILANDY DIARY

The Perfect News Portal

സന്പൂര്‍ണ വൈദ്യുതീകരണ പ്രഖ്യാപനം നടത്തി

വടകര: സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച സന്പൂര്‍ണവൈദ്യുതീകരണ പദ്ധതിയുടെ ഭാഗമായി കുറ്റ്യാടി അസംബ്ലി മണ്ഡലം സന്പൂര്‍ണമായി വൈദുതീകരിച്ചതായി പാറക്കല്‍ അബ്ദുള്ള എം.എല്‍.എ പ്രഖ്യാപിച്ചു. 1011 വീടുകള്‍ക്കും 27 അംഗനവാടികള്‍ക്കുമാണ് പുതുതായി കണക്ഷന്‍ നല്‍കിയത്.

പദ്ധതിയ്ക്കായി 114.69 ലക്ഷം രൂപ ചിലവഴിച്ചു. പ്രാഥമിക എസ്റ്റിമേറ്റിന്‍റെ പകുതി തുകയും എം.എല്‍.എയുടെ ആസ്ഥിവികസന ഫണ്ടില്‍ നിന്നാണ് ചിലവഴിച്ചത്. ബാക്കി തുക വൈദ്യുതി ബോര്‍ഡിന്‍റെ തനത് ഫണ്ട്, ഡി.ഡി.യു.ജി.ജെ.വൈ ഫണ്ടില്‍ നിന്നുമാണ് വകരയിരുത്തിയത്. കുറ്റ്യാടി മണ്ഡലത്തിലെ വൈദ്യുതി സംബന്ധമായ മുഴവന്‍ പരാതികളും രേഖാമൂലം സമര്‍പ്പിക്കുവാന്‍ ഇന്നലെ അവസരം ലഭിച്ചു.

ഏറ്റവും കൂടുതല്‍ കണക്ഷന്‍ നല്‍കിയത് മണിയൂര്‍ പഞ്ചായത്തിലാണ്.301 ഉപഭോക്താക്കളാണ് പുതുതായി കണക്ഷന്‍ ആയഞ്ചേരി-91, കുന്നുമ്മല്‍-67, പുറമേരി-95, മണിയൂര്‍-301, തിരുവള്ളൂര്‍-164, വേളം-158, കുറ്റ്യാടി-53, വില്യാപ്പള്ളി 109 എന്നീ പുതിയ വൈദ്യുത കണക്ഷനുകളാണ് വിവിധ പഞ്ചായത്തുകളിലായി നല്‍കിയിരിക്കുന്നത്.

Advertisements

ആയഞ്ചേരി പഞ്ചായത്ത് പ്രസിഡന്‍റ് എം.എം നഷീദ അധ്യക്ഷത വഹിച്ചു.  ജില്ലാ പഞ്ചായത്ത് മെന്പര്‍ സജിത,കുന്നുമ്മല്‍ പഞ്ചായത്ത് പ്രസിഡന്‍റ് കെ.ടി രാജന്‍,വേലം പഞ്ചായത്ത് പ്രസിഡന്‍റ് വി.കെ അബ്ദുല്ല, ആയഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്‍റ് പി.എം ഷിജിത്ത്,തേറത്ത് കുഞ്ഞികൃഷ്ണന്‍ നന്പ്യാര്‍,കടമേരി ബാലകൃഷ്ണന്‍,നൊച്ചാട്ട് കുഞ്ഞബ്ദുല്ല,സോമന്‍ കരുവാങ്കണ്ടി,കെ.കെ.നാരായണന്‍,പി.വി കുഞ്ഞിരാമന്‍,കിളിയമ്മല്‍ കുഞ്ഞബ്ദുല്ല,പി.കെ ദേവാനന്ദന്‍,കെ.ബാബു എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *