KOYILANDY DIARY

The Perfect News Portal

കിനാലൂര്‍ എസ്റ്റേറ്റില്‍ 10 ഏക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു

ബാലുശ്ശേരി: കിനാലൂര്‍ എസ്റ്റേറ്റില്‍ മങ്കയം ഭാഗത്ത് പടര്‍ന്നുപിടിച്ച കാട്ടുതീയില്‍ 10 ഏക്കര്‍ റബ്ബര്‍ത്തോട്ടം കത്തിനശിച്ചു. ചൊവ്വാഴ്ച ഉച്ചയോടെയാണ് കാട്ടുതീ പടര്‍ന്നത്. മങ്കയം എരമ്പറ്റ ഭാഗംവരെ തീ പടര്‍ന്നു. നരിക്കുനിയില്‍നിന്നെത്തിയ രണ്ടു യൂണിറ്റ് ഫയര്‍ ഫോഴ്സും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീ അണച്ചത്. ഇതേ സ്ഥലത്ത് കഴിഞ്ഞ വര്‍ഷവും കാട്ടുതീ ഉണ്ടായിട്ടുണ്ടെന്ന് നാട്ടുകാര്‍ പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *