KOYILANDY DIARY

The Perfect News Portal

നിയന്ത്രണം വിട്ട ബസ് ഇടിച്ച്‌ വൈദ്യുതത്തൂണ്‍ തകര്‍ന്നു

മുക്കം: നിയന്ത്രണം വിട്ട ബസ് ഇടിച്ച്‌ വൈദ്യുതത്തൂണ്‍ തകര്‍ന്നു. മുക്കം പുതിയ ബസ്സ്റ്റാന്‍ഡില്‍ ബുധനാഴ്ച വൈകീട്ട് നാലിനാണ് സംഭവം. ഇടിയുടെ ആഘാതത്തില്‍ മൂന്ന് കഷണങ്ങളായ തൂണ്‍ ബസിന് മുകളിലേക്ക് പതിച്ചു. മുക്കം-അരീക്കാട് റൂട്ടിലെ ബസാണ് അപകടത്തില്‍പ്പെട്ടത്. ബസില്‍ നിറയെ യാത്രക്കാരുണ്ടായിരുന്നുവെങ്കിലും ആര്‍ക്കും പരിക്കുകളില്ല.

സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കുമ്പോഴാണ് ബസ് തൂണിലിടിച്ചത്. കെ.എസ്.ഇ.ബി. ജീവനക്കാര്‍ സ്ഥലത്തെത്തി ബസിനു മുകളില്‍നിന്ന് വൈദ്യുതലൈനുകള്‍ എടുത്തുമാറ്റി. മിക്ക ബസുകളും അതിവേഗത്തിലാണ് ബസ്സ്റ്റാന്‍ഡിലേക്ക് പ്രവേശിക്കാറുള്ളതെന്ന് നാട്ടുകാര്‍ പറഞ്ഞു. അതേസമയം, ബസ്സ്റ്റാന്‍ഡിലേക്ക് കടക്കുന്ന ഭാഗത്ത് വീതി കുറവാണെന്നും മുക്കം നഗരസഭയുടെ ട്രാഫിക് പരിഷ്കരണത്തിന്റെ ഭാഗമായുള്ള വണ്‍വേ സംവിധാനം ആരും പാലിക്കാറില്ലെന്നും ആരോപണമുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *