KOYILANDY DIARY

The Perfect News Portal

അക്കാദമിക് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമും യാത്രയയപ്പ് സമ്മേളനവും

കൊയിലാണ്ടി: ഉപജില്ലാ അറബിക് ടീച്ചേഴ്‌സ് അക്കാദമിക് ഇംപ്രൂവ്‌മെന്റ് പ്രോഗ്രാമും യാത്രയയപ്പ് സമ്മേളനവും കൊയിലാണ്ടിയില്‍ നടന്നു. മുസ്ലീം വിദ്യാഭ്യാസ ഇന്‍സ്‌പെക്ടര്‍ ടി. ഷറഫുദ്ദീന്‍ ഉദ്ഘാടനം ചെയ്തു. മുസ്ലീം ഗേള്‍സ് വിദ്യാഭ്യാസ ഓഫീസര്‍ സുലൈഖ മുഖ്യപ്രഭാഷണം നടത്തി.
വിദ്യാഭ്യാസത്തില്‍ ഡോക്ടറേറ്റ് ലഭിച്ച പന്തലായനി ബി.പി.ഒ. എം.ജി.ബല്‍രാജ്, സര്‍വ്വീസില്‍ നിന്നും വിരമിക്കുന്ന തിരുവങ്ങൂര്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ അധ്യാപകന്‍ കെ.ടി.ഇബ്രാഹിം, ജില്ലാ-സംസ്ഥാന അധ്യാപക മത്സരങ്ങളില്‍ വിജയികളായ അധ്യാപകര്‍ എന്നിവരെ ഉപാഹാരങ്ങള്‍ നല്‍കി ആദരിച്ചു. പി.ടി.റഫീഖ് അദ്ധ്യക്ഷത വഹിച്ചു. മുഹമ്മദ് ഉള്ള്യേരി, മുഹമ്മദ് കുഞ്ഞി, സിറാജ് ഇയ്യഞ്ചേരി, കെ. സിറാജ്, പി. ഹാഷിഫ്, എ. ജാബിര്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *