KOYILANDY DIARY

The Perfect News Portal

ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി

ഫറോക്ക് : ജപ്പാന്‍ കുടിവെളള പദ്ധതിയുടെ ഭൂഗര്‍ഭ പൈപ്പ് വീണ്ടും പൊട്ടി റോഡിലേക്ക് വെളളമൊഴുകിയതിനെ തുടര്‍ന്നു കടലുണ്ടിയിലേക്കുളള ശുദ്ധജല വിതരണം മുടങ്ങി. കടലുണ്ടിയിലേക്ക് പോകുന്ന പൈപ്പ് ഫറോക്ക് ബോട്ടുജെട്ടിക്ക് സമീപം പൊട്ടിയാണ് വെളളമൊഴുകിയത്.

ഇതു രണ്ടാം തവണയാണ് ഇതേ സ്ഥലത്തു തന്നെ പൈപ്പ് പൊട്ടുന്നത്. ഇന്നലെ പകല്‍ മൂന്ന് മണിയോടെയാണ് സംഭവം. വെളളം സമീപത്തെ പറമ്പിലൂടെ ചാലിയാറിലേക്ക് ഒഴുകി. വാട്ടര്‍ അതോറിറ്റി ജീവനക്കാര്‍ വാള്‍വ് അടച്ചതോടെയാണ് ലീക്ക് നിന്നത്.

Leave a Reply

Your email address will not be published. Required fields are marked *