KOYILANDY DIARY

The Perfect News Portal

ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ സാമ്പത്തിക സമാഹരണം നടന്നു

അരിക്കുളം: ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിൽ സാമ്പത്തിക സമാഹരണം നടന്നു. ഒറവിങ്കൽ ഭഗവതി ക്ഷേത്രത്തിലെ പാട്ടും വിളക്ക് മഹോത്സവം, ശ്രീമദ് ദേവി ഭാഗവത നവാഹ യജ്ഞം എന്നിവയോടനുബന്ധിച്ചുളള സാമ്പത്തിക സമാഹരണത്തിൻ്റെ ഉദ്ഘാടനം ക്ഷേത്ര സന്നിധിയിൽ നടന്നു. ആദ്യതുക പെരുമാൾപുരം എളമക്കണ്ടി രാജകൃഷ്ണനിൽ നിന്ന് ക്ഷേത്ര മേൽശാന്തി ഒറവിങ്കൽ ഇല്ലം അഗ്‌നിശർമ നമ്പൂതിരി ഏറ്റുവാങ്ങി.

ആഘോഷ കമ്മിറ്റി ചെയർമാൻ അഡ്വ. കൃഷ്ണൻ മാവിനി, ക്ഷേത്ര കമ്മിറ്റി പ്രസിഡണ്ട് സുധാകരൻ നെല്ലിവീട്ടിൽ, സെക്രട്ടറി ബാലകൃഷ്ണൻ തൃപുര, ഒ.കെ. ചന്ദ്രൻ, വിശ്വനാഥൻ കൊളപ്പേരി, തുരുത്തിയാട്ട് സുധാകരൻ കിടാവ്, ബി. രാഘവൻ, വി.പി. അശോകൻ എന്നിവർ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *