KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടിയിൽ കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു

കൊയിലാണ്ടി: കൊയിലാണ്ടിയിൽ കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചു. സംയുക്ത കർഷക സമിതിയുടേയും സി.ഐ.ടി.യു. വിൻ്റെയും നേതൃത്വത്തിലാണ് കിസാൻ മഹാ പഞ്ചായത്ത് സംഘടിപ്പിച്ചത്. കർഷക സമരം ഒരുവർഷം പൂർത്തിയാകുന്ന നവംബർ 26-ന് നടന്ന കിസാൻ മഹാ പഞ്ചായത്ത് കർഷക സംഘം സംസ്ഥാന കമ്മിറ്റി അംഗം എം. മെഹബൂബ് ഉദ്ഘാടനം ചെയ്തു.

സി.ഐ.ടി.യു. ഏരിയാസെക്രട്ടറി എ.എം. ഷാജി അധ്യക്ഷനായിരുന്നു. സി.പി.എം. ഏരിയാസെക്രട്ടറി ടി.കെ. ചന്ദ്രൻ, പി. വിശ്വൻ, കെ.കെ. മുഹമ്മദ്, എം. പന്മനാഭൻ, എ.എം. സുഗതൻ, ടി.വി. ഗിരിജ, സി. അശ്വനീദേവ്, പി.സി. സതീഷ്ചന്ദ്രൻ, എം.എം. രവീന്ദ്രൻ, ഇ. അനിൽകുമാർ, രാമകൃഷ്ണൻ, പി. ചന്ദ്രശേഖരൻ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *