KOYILANDY DIARY

The Perfect News Portal

പേരാമ്പ്ര കനറാ ബാങ്കിന് മുമ്പിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ ധർണ നടത്തി

പേരാമ്പ്ര: പേരാമ്പ്ര കനറാ ബാങ്കിന് മുമ്പിൽ ഗ്രാമീണ ബാങ്ക് ജീവനക്കാർ ധർണ നടത്തി. ശാഖകളിൽ ആവശ്യത്തിന് ജീവനക്കാരെ നിയമിക്കുക, താത്‌കാലിക ജീവനക്കാരെ സ്ഥിരപ്പെടുത്തുക, കംപ്യൂട്ടർ പ്രശ്നങ്ങൾ പരിഹരിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചാണ് ധർണ നടത്തിയത്.

വി.വി. ഉണ്ണികൃഷ്ണൻ അധ്യക്ഷനായി. സി.ഐ.ടി.യു. ജില്ലാ കമ്മിറ്റി അംഗം പരാണ്ടി മനോജ് ഉദ്ഘാടനം ചെയ്തു. ഓഫീസേഴ്‌സ് യൂണിയൻ ജില്ലാ സെക്രട്ടറി ജോഷിത്, കെ.കെ.ദിവാകരൻ, അനിൽകുമാർ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *