KOYILANDY DIARY

The Perfect News Portal

എസ്.പി.സി.പാസിംഗ് ഔട്ട് പരേഡ് നടന്നു

കൊയിലാണ്ടി: പൊയിൽക്കാവ് ഹയർ സെക്കണ്ടറി സ്കൂൾ എസ്.പി.സി.പ്രൊജക്ടിന്റെ പാസിംഗ് ഔട്ട് പരേഡും അവധിക്കാല ക്യാമ്പും സ്കൂൾ ഗ്രൗണ്ടിൽ നടന്നു. റൂറൽ ജില്ലാ പൊലീസ് മേധാവി പുഷ്കരൻ ഐ.പി.എസ്.സല്യൂട്ട് സ്വീകരിച്ചു. ചടങ്ങിൽ എസ്.പി.സി.കാഡറ്റുകളായ അമൽ കഷ്ണ, ശ്രീദേവി, അഭിനവ്, സ്പെഷ്യൽ ട്രെയ്നർ ടി.സി. ബാബു, വിരമിക്കുന്ന പ്രധാന അധ്യാപകനായ ഇ.സുരേഷ് ,സി പി.ഒ.ട്രെയ്നർ ഉമേഷ്, കൊയിലാണ്ടി എസ്.ഐ.വേണുഗോപാൽ എന്നിവർക്കുള്ള ഉപഹാര സമർപ്പണവും നടന്നു.

അവധിക്കാല ക്യാമ്പ് പഞ്ചായത്ത് പ്രസിഡണ്ട് കൂമുള്ളി കരുണാകരൻ ഉദ്ഘാടനം ചെയ്തു. പി.ടി.എ.പ്രസിഡണ്ട് സാബു കീഴരിയൂർ അധ്യക്ഷനായി. എച്ച്.എം. മംഗളദാസൻ, കൊയിലാണ്ടി സി.ഐ.ഉണ്ണികൃഷ്ണൻ, ഗ്രാമ പഞ്ചായത്ത് വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കെ.ഗീതാനന്ദൻ, ടി.സി. ബാബു, സി.സുജിത്, കെ.ലിൻസി, ഇ.കെ.ജയലേഖ എന്നിവർ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *