KOYILANDY DIARY

The Perfect News Portal

ലോക നൃത്ത ദിനത്തിൽ സഹസ്ര മയൂര നൃത്തമാടും

കൊയിലാണ്ടി: പൂക്കാട് കലാലയവും, ജില്ലാ ടൂറിസം പ്രൊമോഷൻ കൗൺസിലും ചേർന്ന് ലോക നൃത്ത ദിനമായ ഏപ്രിൽ 29-ന് വൈകീട്ട് 5-ന് കാപ്പാട് ടൂറിസ്റ്റ് കേന്ദ്രത്താൽ സഹസ്ര മയൂരനൃത്തം അവതരിപ്പിക്കും. നവ മാനവീയത എന്ന എന്ന സന്ദേശമുയർത്തി ഐക്യരാഷ്ട്രസഭയുടെ സാംസ്കാരിക വിഭാഗമായ യുനസ്കോയാണ് ലോക നൃത്ത ദിനാഘോഷത്തിന് ആഹ്വാനം നൽകിയത്.

പൂക്കാട് കാലാലയത്തിൽ ചേർന്ന സ്വാഗത സംഘം യോഗത്തിൽ കെ.ദാസൻ എം.എൽ.എ.ചെയർമാനും കെ.ശ്രീനിവാസൻ ജനറൽ കൺവീനറുമായി 501 -അംഗ സംഘാടക സമിതി രൂപീകരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *