KOYILANDY DIARY

The Perfect News Portal

എല്‍.എസ്.എസ്; യു.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു

കൊയിലാണ്ടി: നഗരസഭയുടെ സമഗ്രവിദ്യാഭ്യാസ പദ്ധതി ദിശയുടെ ഭാഗമായി എല്‍.എസ്.എസ്; യു.എസ്.എസ്. ജേതാക്കളെ അനുമോദിച്ചു. നഗരസഭ ചെയര്‍മാന്‍ അഡ്വ. കെ.സത്യന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാഭ്യാസ സ്റ്റാൻ്റിംഗ്  കമ്മിറ്റി ചെയര്‍മാന്‍ കെ. ഷിജു അധ്യക്ഷത വഹിച്ചു. കൌൺസിലർമാരായ പി.എം.ബിജു, കെ.ലത, കോതമംഗലം എല്‍.പി.സ്‌കൂള്‍ പ്രധാനാധ്യാപിക ഇന്ദിര എ.കെ.അനില്‍ കുമാര്‍, കെ.ഗിരിജ എന്നിവര്‍ സംസാരിച്ചു.

വിദ്യാര്‍ഥികള്‍, അധ്യാപകര്‍, രക്ഷിതാക്കള്‍ ഏവരുടെയും കൂട്ടായ്മയിലാണ് ഈ മികവുകള്‍ സാധ്യമായത്. അധ്യായനാരംഭം മുതല്‍ പരിശീലന പരിപാടികള്‍ക്കും,  പൊതു വിദ്യാലയങ്ങളിള്‍ ഉണ്ടാവുന്ന മികവുകള്‍  ശ്രദ്ധേയമായി നടത്താനും നഗരസഭ മുൻകൈഎടുത്തിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *