KOYILANDY DIARY

The Perfect News Portal

ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴു കുടിക്കൽ റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു.

കൊയിലാണ്ടി: കഴിഞ്ഞ ദിവസങ്ങളിൽ രൂക്ഷമായ കടലാക്രമണം നടന്ന ചെങ്ങോട്ടുകാവ് പഞ്ചായത്തിലെ ഏഴു കുടിക്കൽ തീരദേശം എംഎൽ.എ. കെ.ദാസന്റെ നിർദ്ദേശപ്രകാരം ഡെപ്യൂട്ടി കലക്ടർ അടക്കമുള്ള റവന്യൂ ഉദ്യോഗസ്ഥർ സന്ദർശിച്ചു. രൂക്ഷമായ കടലാക്രമണം നടന്ന ഈ പ്രദേശത്ത് പുളിമുട്ട് സ്ഥാപിക്കണമെന്ന മൽസ്യതൊഴിലാളികളുടെ ആവശ്യത്തെ തുടർന്നാണ്  ഡെപ്യൂട്ടി കലക്‌ടർ ശ്യാമയും റവന്യൂ ഉദ്യോഗസ്ഥരുമാണ് കടലോരത്ത് എത്തിയത്. കഴിഞ്ഞ ദിവസമുണ്ടായ ശക്തമായ കടലാക്രമണത്തിൽ ഇവിടുത്തെ കടൽഭിത്തികളും മറ്റും തകർന്നിരുന്നു. നിയമസഭാ സന്നേളനം നടക്കുന്നതിനിടെ എം.എൽ.എ. കലക്ടറെ ഫോണിൽ വിളിച്ച് അടിയന്തരമായി ഇടപെടണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
നേരത്തെ ഈ ഭാഗത്ത് പുളിമുട്ട് സ്ഥാപിക്കണമെന്ന ആവശ്യമുയർന്നിരുന്നു.  ശനിയാഴ്ച കാലത്ത് ജില്ലാ കലക്ടർ വി.സാംബശിവറാവുവിന്റെ നേതൃത്വത്തിൽ നടന്ന താലൂക്ക്തല റവന്യൂ അദാലത്തിൽ നാട്ടുകാരും പരാതി നൽകിയിരുന്നു.  വിഷയത്തിൽ ശദമായ റിപ്പോർട്ട് കലക്ടർക്ക് സമർപ്പിക്കുമെന്ന് ഡെപ്യൂട്ടി കലക്ടർ അറിയിച്ചു.

 

Leave a Reply

Your email address will not be published. Required fields are marked *