KOYILANDY DIARY

The Perfect News Portal

കൊയിലാണ്ടി മണ്ധലത്തിലെ 5 തീരദേശ റോഡുകൾക്ക് 2.3 കോടി രൂപ അനുവദിച്ചു: കെ. ദാസൻ MLA

കൊയിലാണ്ടി –  സംസ്ഥാന ഫിഷറീസ് വകുപ്പ് തീരദേശ റോഡ് പുനരുദ്ധാരണ പദ്ധതിയിൽ നിന്നും കൊയിലാണ്ടി മണ്ഡലത്തിലെ 5 റോഡുകൾക്കായി 2 കോടി 3 ലക്ഷം രൂപയുടെ പ്രവൃത്തികൾക്ക് ഭരണാനുമതിയായി. കെ.ദാസൻ എം.എൽ.എ. യുടെ ആവശ്യം പരിഗണിച്ചാണ്  പ്രവൃത്തികൾക്ക് അടിയന്തര അനുമതിനൽകിയത്.
പുറക്കാട് – ഗോവിന്ദമേനോൻ കെട്ട് റോഡ്- 47 ലക്ഷം,  പയ്യോളി അക്ഷര കോളജ് – ഭജനമഠം ലിങ്ക് റോഡ്-22 ലക്ഷം, മൂടാടി നമ്പോലന്റവിട ക്ഷേത്രം – വാഴവളപ്പിൽ റോഡ് – 29 ലക്ഷം,  ചെങ്ങോട്ടുകാവ് ഏഴു കുടിക്കൽ തോടിന് കുറുകെ സ്ലാബിടൽ – 41 ലക്ഷം, പയ്യോളി രണ്ടാം ഗേറ്റു മുതൽ – കോട്ടക്കൽ റോഡ് – 64 ലക്ഷം തുടങ്ങിയ 5 പ്രവൃത്തികൾക്കാണ് അനുമതിയായത്.
 എം.എൽ.എ യുടെ നിർദ്ദേശ പ്രകാരം നേരെത്തെ തന്നെ ഹാർബർ എഞ്ചിനീയറിംഗ് വിഭാഗം മേൽ പ്രവൃത്തികളുടെ എസ്റ്റിമേറ്റുകൾ തയ്യാറാക്കി നൽകിയിരുന്നു.  സാങ്കേതികാനുമതി ലഭ്യമാക്കി മഴ കഴിയുന്നതോടുകൂടി പ്രവൃത്തികൾ ആരംഭിക്കാനാകുമെന്നാണ് കരുതുന്നത്.

Leave a Reply

Your email address will not be published. Required fields are marked *