KOYILANDY DIARY

The Perfect News Portal

എണ്‍പത്തിയൊന്നുകാരിയെ പീഡിപ്പിക്കാൻ ശ്രമിച്ച വീട്ടു ജോലിക്കാരൻ അറസ്റ്റിൽ

പുനലൂര്‍: എണ്‍പത്തിയൊന്നുകാരിയെ ബലാത്സംഗം ചെയ്യാന്‍ ശ്രമിച്ച വീട്ടു ജോലിക്കാരനെ തെന്മല പൊലീസ് അറസ്റ്റ് ചെയ്തു. ഇടമണ്‍ അയത്തില്‍ കിഴക്കേക്കരയില്‍ പാറവിള വീട്ടില്‍ ബാബു (38) ആണ് പ്രതി.

സംഭവത്തെ കുറിച്ച്‌ പൊലീസ് പറയുന്നത് ഇങ്ങനെ..

കഴിഞ്ഞ ദിവസം വീട്ടിലെ പുറംപണിയ്ക്കായാണ് ബാബു ഇവരുടെ വീട്ടില്‍ എത്തിയത്. വീട്ടില്‍ തനിച്ചായിരുന്ന വയോധികയെ കടന്നു പിടിച്ച്‌ ബലമായി പീഡിപ്പിക്കാന്‍ ഇയാള്‍ ശ്രമിച്ചു. ഇതിനിടെ ബാബുവിനെ കാലു കൊണ്ട് ചവിട്ടി വീഴ്ത്തിയ വയോധിക നിലവിളിച്ചു കൊണ്ട് കുതറി ഓടി.

Advertisements

നിലവിളി കേട്ട് ഓടി കൂടിയ നാട്ടുകാര്‍ ബാബുവിനെ പൊലീസില്‍ ഏല്‍പിക്കുകയായിരുന്നു. വയോധികയെ പുനലൂര്‍ താലൂക്ക് അശുപത്രിയില്‍ പ്രവേശിപ്പിച്ചു. പ്രതിക്ക് മദ്യവും കഞ്ചാവും ഉപയോഗിക്കുന്ന ശീലം ഉണ്ടെന്ന് പൊലീസ് അറിയിച്ചു. IPC 376(511) വകുപ്പ് പ്രകാരം ബലാത്സംഗ ശ്രമത്തിനു കേസ് എടുത്ത പൊലീസ് ഇയാളെ പുനലൂര്‍ കോടതിയില്‍ എത്തിച്ചു റിമാന്‍ഡ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *