KOYILANDY DIARY

The Perfect News Portal

ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍

വടകര: പൂനയില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് കടത്തുകയായിരുന്ന രേഖകളില്ലാത്ത ഇരുപത്തിയെട്ടര ലക്ഷം രൂപയുടെ ഹവാല പണവുമായി ഇതര സംസ്ഥാന യുവാവ് അറസ്റ്റില്‍. മഹാരാഷ്ട്ര പൂനയില്‍ ലാച്ചി പാഡ് ഷാമാജി പാഡ് അട്പാടി താലൂക്കില്‍ അമോല്‍ മോഹന്‍ ചവാനെയാണ്(27)വടകര എക്ൈസസ് സര്‍ക്കിള്‍ ഇന്‍സ്പെക്ടര്‍ കെ.കെ.മുരളീധരനും സംഘവും അറസ്റ്റ് ചെയ്തത്.പ്രതിയെയും പണവും ഇന്ന് കോടതിയില്‍ ഹാജരാക്കും.

ഇന്നലെ വൈകീട്ട് മൂന്ന് മണിയോടെ ദേശീയപാതയില്‍ മുട്ടുങ്ങല്‍ കെ.എസ്.ഇ.ബി.ഓഫീസിനു സമീപം വാഹന പരിശോധനയ്ക്കിടയിലാണ് സ്വകാര്യ ബസ്സില്‍ കടത്തുകയായിരുന്ന പണവുമായി യുവാവ് അറസ്റ്റിലാകുന്നത്. കണ്ണൂരില്‍ നിന്നും കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്ന കെ.എല്‍.11.ബി.ബി2373 മെട്രോ ബസ്സില്‍ നിന്നുമാണ് പ്രതി അറസ്റ്റിലാകുന്നത്.

പൂനയില്‍ നിന്നും മംഗലാപുരത്ത് എത്തിയ ശേഷം കണ്ണൂര്‍ വഴി കോഴിക്കോട്ടേയ്ക്ക് പോകുകയായിരുന്നു. സ്വര്‍ണ്ണം വാങ്ങാനാണ് പണവുമായി വന്നതെന്ന് പ്രതി മൊഴി നല്‍കിയതായി എക്സൈസ് അധികൃതര്‍ പറഞ്ഞു.പരിശോധനയ്ക്ക് പ്രിവന്റീവ് ഓഫീസര്‍മാരായ എം.കെ. മോഹന്‍ദാസ്, കെ.ഷൈജു,സി.ഇ.ഒ.സുധീര്‍ കുന്നുമ്മല്‍, ഡ്രൈവര്‍ പുഷ്പരാജന്‍ എന്നിവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *