KOYILANDY DIARY

The Perfect News Portal

കാരശ്ശേരി വൈശ്യംപുറത്ത് പുരയിടത്തില്‍ കിളയ്ക്കുന്നതിനിടെ വടിവാള്‍ കണ്ടെത്തി

മുക്കം: കാരശ്ശേരി വൈശ്യംപുറത്ത് പുരയിടത്തില്‍ കിളയ്ക്കുന്നതിനിടെ വടിവാള്‍ കണ്ടെത്തി. വ്യാഴാഴ്ച രാവിലെതൊഴിലുറപ്പ് തൊഴിലാളികള്‍ കുഴിയെടുക്കാന്‍ മണ്ണ് നീക്കുന്നതിനിടെയാണ് രണ്ടര അടിയോളം നീളമുള്ള വടിവാള്‍ കണ്ടത്. ഏകദേശം ഒരടി താഴ്ചയില്‍ കിളച്ചപ്പോള്‍ പണിയായുധം വാളില്‍ തട്ടുകയായിരുന്നു. മണ്ണിനടിയില്‍ കിടന്ന് തുരുമ്ബെടുത്ത നിലയിലാണ് വാള്‍. മുക്കം പൊലീസ് വാള്‍ കസ്റ്റഡിയിലെടുത്തു അന്വേഷണമാരംഭിച്ചിട്ടുണ്ട്.

സംഘര്‍ഷങ്ങളൊന്നുമില്ലാത്ത പ്രദേശത്ത് വാള്‍ കണ്ടെത്തിയത് നാട്ടുകാരില്‍ ആശങ്ക ഉയര്‍ത്തിയിട്ടുണ്ട്. പുരയിടം അടുത്തിടെ തൊട്ടടുത്ത വീട്ടുകാര്‍ വിലയ്ക്കു വാങ്ങിയതാണ്. മാറി മാറി വരുന്ന വാടകക്കാരാണ്‌ഏറെക്കാലമായി ഇവിടെയുള്ള വീട് ഉപയൊഗിക്കുന്നത്. ഗെയില്‍ പൈപ്പിടല്‍ ജോലിയിലേര്‍പ്പെട്ട തൊഴിലാളികളാണ് ഇപ്പോള്‍ താമസം.

Leave a Reply

Your email address will not be published. Required fields are marked *