KOYILANDY DIARY

The Perfect News Portal

ഇന്റര്‍നാഷണല്‍ എക്സ്പോ ഇന്നാരംഭിക്കും

വടകര: നാടിന് ഇനി അറിവിന്റെയും വിജ്ഞാനത്തിന്റെയും ഉത്സവനാളുകള്‍. ഇന്റര്‍ നാഷണല്‍ എക്സ്പോ ഇന്നാരംഭിക്കും. അവധിക്കാലം ആഘോഷമാക്കാന്‍ ഇന്ന്(6ന്)മുതല്‍ വടകര കൃഷ്ണ കൃപ ഓഡിറ്റോറിയത്തിന് സമീപമുള്ള ഗ്രൗണ്ടില്‍ ആരംഭിക്കുന്ന ഇന്റര്‍ നാഷണല്‍ എക്സ്പോയുടെ ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി അധികൃതര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു.24 ദിവസം നീണ്ടു നില്‍ക്കുന്ന എക്സ്പോ ഏപ്രില്‍ 29ന് സമാപിക്കും.

സോഷ്യല്‍ മീഡിയ വഴി ലോക രാജ്യങ്ങളില്‍ വിസ്മയം സൃഷ്ട്ടിച്ച പകുതി മനുഷ്യന്‍,അലങ്കാര പക്ഷികളുടെ പ്രദര്‍ശനം,അലിയുന്ന അത്ഭുത മനുഷ്യന്‍,അമ്യൂസ്‌മെന്റ് പാര്‍ക്ക്,ഡോഗ് ഷോ,9 ഡി സിനിമ,ചിരിക്കാത്ത മനുഷ്യന്‍,മാജിക് ഷോ,ഒട്ടക സവാരി,പ്രേത ബംഗ്ലാവ്,സ്റ്റേജ് ആന്‍ഡ് മ്യൂസിക്,ഓട്ടോ എക്സ്പോ,ഭക്ഷ്യമേള,അമേരിക്കന്‍ പാവ,മണിപ്പൂരി കലാകാരന്മാരുടെ വിസ്മയ പ്രകടനം,

മെഡിക്കല്‍ എക്സ്പോ,പുരാവസ്തുക്കളുടെ പ്രദര്‍ശനം എന്നിവയും എഴുപതോളം വ്യാപാര സ്റ്റാളുകളും പ്രദര്‍ശനത്തില്‍ ഉണ്ടായിരിക്കും.വൈകീട്ട് മൂന്ന് മണി മുതല്‍ രാത്രി ഒന്‍പത് മണിവരെയാണ് പ്രദര്‍ശന സമയം.എക്സ്പോയുടെ ഔപചാരിക ഉല്‍ഘാടനം നാളെ(7ന്)വൈകീട്ട് ഏഴ് മണിക്ക് തൊഴില്‍ വകുപ്പ് മന്ത്രി ടി.പി.രാമകൃഷ്ണന്‍ നിര്‍വ്വഹിക്കും.വാര്‍ത്താ സമ്മേളനത്തില്‍ വിനീഷ് വിജയ്,ബി.സുനില്‍ കുമാര്‍,ഡി.എം.സുമേഷ് എന്നിവര്‍ പങ്കെടുത്തു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *