KOYILANDY DIARY

The Perfect News Portal

ആലമ്പാറയില്‍ അഞ്ച് ഏക്കര്‍ കൃഷിഭൂമി കത്തി നശിച്ചു

പേരാമ്പ്ര: ചെമ്പനോട ആലമ്പാറയില്‍ കൃഷിയിടത്തില്‍ തീപടര്‍ന്ന് അഞ്ച് ഏക്കര്‍ കൃഷിഭൂമി കത്തി നശിച്ചു. ആലമ്ബാറ മുതല്‍ കൊത്തി പാറവരെയുള്ള പ്രദേശത്ത് ഇന്നലെ ഉച്ചക്കാണ് സംഭവം. ചെമ്പോലകണ്ടി അബൂബക്കര്‍, ഖദീജ ചെമ്പോലക്കണ്ടി, രവി നമ്പിടുകണ്ടി, തെക്കെക്കര പുത്തന്‍ വീട്ടില്‍രവി, തെക്കെക്കര പുത്തന്‍ വീട്ടില്‍കുഞ്ഞുമോന്‍ എന്നിവരുടെ കൃഷിയിടങ്ങളിലെ തെങ്ങ്, റബര്‍, കശുമാവ് കമുക് എന്നിവ നശിച്ചു.

പൊലീസും ഫയര്‍ഫോഴ്സും തക്ക സമയത്ത് ഇടപെട്ടതിനാല്‍ കൂടുതല്‍ നഷ്ടങ്ങള്‍ തടയാന്‍ കഴിഞ്ഞു . പേരാമ്ബ്ര ഫയര്‍ഫോഴ്സിലെ വി.കെ ഭരതല്‍, പെരുവണ്ണാമൂഴി എ.എസ്.ഐ കെ അബ്ദുള്ള, ചെമ്പനോട വില്ലേജ് സ്പെഷ്യ ല്‍ ഓഫീസര്‍ ലാലു സെബാസ്റ്റ്യന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *