KOYILANDY DIARY

The Perfect News Portal

ആധുനിക സൗകര്യങ്ങളോടെയുളള വൃദ്ധസദനങ്ങള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കും: മന്ത്രി കെ.കെ ശൈലജ

വടകര: ആധുനിക സൗകര്യങ്ങളോടെയുളള വൃദ്ധസദനങ്ങള്‍ എല്ലാ ജില്ലകളിലും സ്ഥാപിക്കുമെന്നും അതിനു വേണ്ടു മാസ്റ്റര്‍പ്ലാന്‍ തയ്യാറാക്കി വരുന്നുണ്ടെന്നും മന്ത്രി കെ.കെ ശൈലജ. ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്റ്റ് സൊസൈറ്റി ഫൗണ്ടേഷനും കാരക്കാട് ആത്മ വിദ്യാസംഘവും ചേര്‍ന്ന് നിര്‍മ്മിച്ച പകല്‍ വീടിന്റെ ഉദ്ഘാടനം നിര്‍വ്വഹിച്ച്‌ സംസാരിക്കുകയായിരുന്നു മന്ത്രി.

ഊരാളുങ്കല്‍ സൊസൈറ്റിയുടെ ഭാഗത്തുനിന്നുളള ഇത്തരം പ്രവര്‍ത്തനങ്ങള്‍ അഭിനന്ദനീയമാണ്. വൃദ്ധരെ വീടുകളില്‍ സംരക്ഷിക്കുകയാണ് വേണ്ടതെങ്കിലും പകല്‍ സമയത്തെ വൃദ്ധജനങ്ങളുടെ കൂട്ടായ്മയാണ് പകല്‍ വീടുകള്‍ കൊണ്ട് ഉദ്ദേശിക്കുന്നതെന്നും മന്ത്രി പറഞ്ഞു. മുതിര്‍ന്ന പൗരന്മാര്‍ക്ക് വ്യായാമം ചെയ്യുന്നതിന് റിമോട്ട് ഉപയോഗിച്ച്‌ പ്രവര്‍ത്തിക്കുന്ന ആധുനിക യന്ത്ര സാമഗ്രികള്‍ പകല്‍വീടുകളില്‍ ഏര്‍പ്പടുത്തും.

മെഡിക്കല്‍ കോളേജ് ജെറിയാട്രിക് വിഭാഗത്തിന് വാര്‍ഡുകളും, പാലിയേറ്റീവ് കെയര്‍ സെന്റര്‍ നവീകരിക്കുമെന്നും, ജില്ലാആശുപത്രികള്‍ സൂപ്പര്‍ സ്പെഷാലിറ്റി സെന്ററുകളായി ഉയര്‍ത്താനുളള പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയതായും മന്ത്രി പറഞ്ഞു.

Advertisements

വയോജന പൊതുസേവനകേന്ദ്രം അബ്ദുള്‍സമദ് സമദാനിയും ഉദ്ഘാടനം ചെയ്തു. യു.എല്‍.സി.സി സൊസൈറ്റി ചെയര്‍മാന്‍ പാലേരി രമേശന്‍, ഡയറക്ടര്‍ ഡോ. എം.കെ ജയരാജ്, വടകര ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോട്ടയില്‍ രാധാകൃഷ്ണന്‍, ഒഞ്ചിയം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കവിത പി.വി, ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡ് ചെയര്‍മാന്‍ ഫാദര്‍റോയ് വടക്കയില്‍, ജോ.. റജിസ്ട്രാള്‍ പികെ പുരുഷോത്തമന്‍, കെ.ഡി.സി ബാങ്ക് ജനറല്‍ മാനേജര്‍ സി.അബ്ദുള്‍മുജീബ്, സാമൂഹ്യനീതി വകുപ്പ് റിജിനല്‍ അസി.ഡയറക്ടര്‍ അഷറഫ് കാവില്‍, ജില്ലാപഞ്ചായത്ത് അംഗം ടി.കെ രാജന്‍, ബ്ലോക്ക്‌അംഗം കിഴക്കയില്‍ ഗോപാലന്‍, കാരക്കാട് പെ യിന്‍ ആന്‍റ് പാലിയേറ്റീവ് കെയര്‍ ജനറല്‍ സെക്രട്ടറി പുന്നേരി ചന്ദ്രന്‍, ആത്മവിദ്യാസംഘം ജനറല്‍ സെക്രട്ടറി പി.വി കുമാരന്‍, പി പ്രസീത, എന്‍.പി വിജയന്‍, എന്‍കെ പ്രശാന്ത്, കെ.ടി.കെ വിജയലക്ഷ്മി, പികെ വത്സന്‍, കെ സജിത്ത്കുമാര്‍, ടി.പി ബിനീഷ്, സി.കെ പത്മനാഭന്‍, ഫസല്‍തങ്ങള്‍, വി.പി രാഘവന്‍, കെ.കലാജിത്ത്, ശ്രീധരന്‍മടപ്പളളി, കെ ചന്ദ്രന്‍, പ്രദീപ്കുമാര്‍ പുത്തലത്ത്, ബാബു പറമ്ബത്ത്, പി സത്യനാഥന്‍, പി മോഹനന്‍ എന്നിവര്‍ സംസാരിച്ചു.

Leave a Reply

Your email address will not be published. Required fields are marked *