KOYILANDY DIARY

The Perfect News Portal

സർക്കാരിന്റെ ജനവഞ്ചനക്കെതിരെ ബി.ജെ.പി.യുടെ ഒപ്പ് ശേഖരണം

കൊയിലാണ്ടി: കേന്ദ്ര സർക്കാരിന്റെ ഇൻഷുറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരത് കേരളത്തിൽ നടപ്പാക്കാത്ത സംസ്ഥാന സർക്കാരിന്റെ ജനവഞ്ചനാ നയത്തിൽ പ്രതിഷേധിച്ച് ബി.ജെ.പി. കൊയിലാണ്ടി നിയോജക മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ പുതിയ ബസ്സ്റ്റാൻഡ് പരിസരത്ത് മെഗാ ഒപ്പ് ശേഖരണം സംഘടിപ്പിച്ചു.

ബി.ജെ.പി. മണ്ഡലം പ്രസിഡണ്ട് അഡ്വ.വി.സത്യൻ, സംസ്ഥാന കമ്മിറ്റി അംഗം വി.കെ.ജയൻ, ജില്ലാ വൈസ് പ്രസിഡണ്ട് ടി.കെ.പത്മനാഭൻ, കെ.പി.മോഹനൻ, അഖിൽ പന്തലായനി, കെ.വി.സുരേഷ്, എസ്.എസ്.അതുൽ, പി.കെ.വിമിത്ത്, കെ.പി.എൽ. മനോജ് എന്നിവർ നേതൃത്വം നൽകി.

Leave a Reply

Your email address will not be published. Required fields are marked *