KOYILANDY DIARY

The Perfect News Portal

ആട് വീടുകൾ-പദ്ധതി ഉദ്ഘാടനം ചെയ്തു

കൊയിലാണ്ടി: എസ്.വൈ.എസ്. ആട് വീടുകൾ-പദ്ധതി ഉദ്ഘാടനം ചെയ്തു. സംസ്ഥാന കമ്മിറ്റിക്കു കീഴിൽ പ്രവർത്തിക്കുന്ന ‘ജീവനം’ പദ്ധതിയുടെ ഭാഗമായി എസ്.വൈ.എസ്. കോഴിക്കോട് ജില്ലാ കമ്മിറ്റി, ഐ.സി.എഫ്. ജിദ്ദ ചാപ്റ്ററുമായി സഹകരിച്ച് നടപ്പാക്കുന്ന “ആടു വീടുകൾ” പദ്ധതിയുടെ രണ്ടാം ഘട്ട ഉദ്ഘാടനമാണ്  കൊയിലാണ്ടി ഖൽഫാൻ ഇസ്‌ലാമിക് സെന്ററിൽ നടന്നത്. എസ് വൈ എസ് സംസ്ഥാന പ്രസിഡന്റ് സയ്യിദ് ത്വാഹ  സഖാഫി ഉദ്ഘാടനം നിർവ്വഹിച്ചു. എസ് വൈ എസ് ജില്ലാ പ്രസിഡണ്ട് അബ്ദു റഷീദ് സഖാഫി അധ്യക്ഷത വഹിച്ചു.

സയ്യിദ് ഹബീബ് അൽ ബുഖാരി, അബ്ദുൽ ഖാദർ മാസ്റ്റർ, സയ്യിദ് ത്വാഹ ബാഫഖി, സയ്യിദ് സൈൻ ബാഫഖി, ഡോ. അബൂബക്കർ നിസാമി, സക്കീർ ഹുസൈൻ, അബ്ദുൽ ഹകീം മുസ്‌ലിയാർ, അബ്ദുൽ കരീം നിസാമി, മുഹമ്മദലി സി ടി, അക്ബർ സാദിഖ് എന്നിവർ പങ്കെടുത്തു. കൊയിലാണ്ടി, വടകര, നാദാപുരം, പേരാമ്പ്ര, കുറ്റ്യാടി എന്നീ സോണികളിൽ നിന്നും തെരഞ്ഞെടുത്ത കുടുംബങ്ങൾക്കാണ് വിതരണം നടത്തിയത്.

Leave a Reply

Your email address will not be published. Required fields are marked *