KOYILANDY DIARY

The Perfect News Portal

രക്തശാലി നെൽകൃഷി വിളവെടുപ്പിനൊരുങ്ങുന്നു

കൊയിലാണ്ടി; രക്ത ശാലി നെൽകൃഷി വിളവെടുപ്പിനൊരുങ്ങുന്നു. കേരളത്തിലെ രാജവംശങ്ങൾക്കായ് വയനാട്ടിലെ ആദിവാസി വിഭാഗങ്ങൾ കൃഷി ചെയ്തിരുന്നതായി പറയപ്പെടുന്ന നെൽ വിത്തിനമാണ് “രക്ത ശാലി”ഏറെ ഔഷധ ഗുണങ്ങളുള്ള രക്തശാലിയിൽ ക്യാൻസർ കോശങ്ങളെ തടയാനുള്ള ഒട്ടനവധി, കണ്ടൻ്റുകൾ രക്തശാലിയിൽ ഉണ്ടെന്ന് ശാസ്ത്രീയമായി തിരിച്ചറിഞ്ഞ ഒരിനമാണ്. നല്ല സ്വാദുള്ള ചോറാണ് ഈ അരിയുടേത്. ഇത് പെട്ടന്നുതന്നെ ദഹിക്കുകയും ചെയ്യും. ഒരു കിലോ അരിക്ക് 300 രൂപയോളം വില വരും.

കഴിഞ്ഞ ജൂൺ 26നാണ് വിത്ത് വിതച്ചത്. 15 ദിവസത്തിനു ശേഷം ഞാറ് നടീൽ നടത്തി. കൊയിലാണ്ടി നഗരസഭാ ചെയർപേഴ്സൺ കെ. പി. സുധ ഞാറ് നട്ട് പരിപാടി ഉദ്ഘാടനം ചെയ്തത്. ക്ഷേമകാര്യ സ്റ്റാൻ്റിഗ് കമ്മിറ്റി ചെയർമാൻ ഷിജു മാസ്റ്റർ, വാർഡ് കൗൺസിലർ, കൃഷി ഓഫീസർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു. അധ്യാപകരായ രാജഗോപാലൻ, ഷിജു വി.പി, പ്രമോദ് രാരോത്ത് എന്നിവർ നേതൃത്വം നൽകുന്ന കൃഷി ശ്രീ കാർഷിക സംഘമാണ് ഈ ഉദ്യമത്തിനു പിന്നിൽ. സ്വാദിനൊപ്പം നിരവധി ഔഷധ ഗുണങ്ങളും രക്തശാലി നെല്ലിനുണ്ടെന്ന് ഭാരവാഹികൾ പറഞ്ഞു.

രക്തശാലി അരി പലതരത്തിലുള്ള ആന്റിഓക്സൈഡുകളുടെയും വിവിധ മൂലകങ്ങളു ടെയും കലവറയാണ്‌. ശരിയായ പരിചരണമില്ലെങ്കിൽ കതിര്‌ മുഴുവൻപതിരാകുന്ന, കേരളത്തിൽ അപൂർവമായി മാത്രം വളരുന്ന ഒരിനം നെല്ലാണിത്‌. വിയ്യൂർ വിഷണു ക്ഷേത്ര ഉടമസ്ഥതയിലുള്ള ഒരേക്കർ സ്ഥലത്താണ് കൃഷി ശ്രീ എന്ന കാർഷിക കൂട്ടായ്മ കൊയിലാണ്ടി നഗരസഭ കൃഷി ഭവൻ സഹകരണത്തോടെയാണ് ഒരുക്കിയതെന്ന് കൃഷി ശ്രീ ഭാരവാഹികൾ പറഞ്ഞു.

Advertisements

Leave a Reply

Your email address will not be published. Required fields are marked *