KOYILANDY DIARY

The Perfect News Portal

അനധികൃത മദ്യവില്പന: ഒരാൾ അറസ്റ്റിൽ

കൊയിലാണ്ടി: വീടിന് സമീപത്തുവെച്ച്  അനധികൃതമായി മദ്യ വില്പന നടത്തിയ യുവാവ് പിടിയിൽ. മുചുകുന്ന് കനാൽ റോഡ് ആശാരി കണ്ടി സുജിത്ത് (40) ആണ് പിടിയിലായത്. ഇയാൾ സ്ഥിരമായി ബീവറേജ് ഔട്ട് ലെറ്റുകളിൽ നിന്നും മദ്യം വാങ്ങി അമിത വിലയ്ക്ക് വിറ്റു കൊണ്ടിരിക്കുകയായിരുന്നു ഇയാൾ.

കൊയിലാണ്ടി എസ്.ഐ.റഹൂഫിന്റെ നേതൃത്വത്തിൽ വിജു, രാജേഷ്, സുമേഷ്, മുരളി എന്നിവരടങ്ങിയ പോലീസ് സംഘമാണ് ഇയാളെ പിടികൂടിയത്. ഇയാളിൽ നിന്നും 4 ലിറ്റർ മദ്യം പിടിച്ചെടുത്തു.  കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാൻറ് ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *