വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച അധ്യാപികയെ വിദ്യാര്‍ത്ഥിനി തിരിച്ചടിച്ചു, പിന്നെ നടന്നത് അടിയോടടി, വീഡിയോ കാണാം
https://youtu.be/spgGJToEEz0
ബീജിംഗ്: വിദ്യാർത്ഥികളെ അധ്യാപകർ അടിച്ചിരുന്ന ഒരു കാലഘട്ടമുണ്ടായിരുന്നു. അന്ന് പക്ഷെ ആർക്കും അതൊരു തെറ്റായി തോന്നിയിരുന്നില്ല. ഇന്നിപ്പോൾ കാലം മാറി. ഇപ്പോൾ ആരും കുട്ടികളെ അടിക്കുന്നില്ല. അടിച്ചാൽ ഒന്നുകിൽ വിദ്യാർത്ഥികൾ പരാതി നൽകും അല്ലെങ്കിൽ തിരിച്ചടിക്കും. അതാണ് അവസ്ഥ. പഠിപ്പിച്ച കൊണ്ടിരിക്കെ വിദ്യാർത്ഥിനിയുടെ മുഖത്തടിച്ച അധ്യാപികയെ തിരിച്ചടിക്കുന്ന വിദ്യാർത്ഥിനിയുടെ വീഡിയോ ആണ് ഇപ്പോഴത്തെ സോഷ്യൽ മീഡിയ ചർച്ചകളിലെ പ്രധാന വിഷയങ്ങളിൽ ഒന്ന്.
വിദ്യാർത്ഥിനി അധ്യാപികയെ വെല്ലു വിളിച്ചാണ് അടി വാങ്ങുന്നത്. തുടർന്ന് വിദ്യാർത്ഥിനി അധ്യാപികയെ തിരിച്ചടിക്കുന്നു. വീണ്ടും അധ്യാപിക അടിക്കുന്നു അങ്ങനെ അതൊരു തീരാ തല്ലായി മാറുകയാണ്. ക്ലാസിലെ മറ്റൊരു വിദ്യാർത്ഥിയാണ് സംഭവം ഷൂട്ട് ചെയ്ത് യൂട്യൂബിലിട്ടത്. വീഡിയോ കാണാം.