KOYILANDY DIARY

The Perfect News Portal

യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി

കോട്ടയം: യു.ഡി.എഫിലേക്ക് മടങ്ങിവരാനുള്ള ക്ഷണം തള്ളി കെ.എം മാണി. കേരള കോണ്‍ഗ്രസിെന്‍റ നയപരമായ തീരുമാനങ്ങള്‍ ചരല്‍കുന്ന് ക്യാമ്ബില്‍ വെച്ച്‌ കൈകൊണ്ടതാണ്. ആ തീരുമാനങ്ങള്‍ മാറ്റേണ്ട സാഹചര്യം ഇപ്പോഴില്ല. ഒൗദ്യോഗികമായ ക്ഷണമാണ് കോണ്‍ഗ്രസില്‍ നിന്നും ലഭിച്ചതെന്നും എന്നാല്‍ തെന്‍റ നിലപാട് നേരത്തെ വ്യക്തമാക്കിയതാണെന്നും മാണി പറഞ്ഞു.

ഇതേ തീരുമാനങ്ങള്‍ മലപ്പുറത്തും വ്യക്തമാക്കിയതാണ്. ആരോടും അന്ധമായ വിരോധമോ അമിത സ്നേഹമോ ഇല്ല. മലപ്പുറത്ത് മുസ്ലിം ലീഗിനു നല്‍കിയ പിന്തുണ യു.ഡി.എഫിനുള്ളതല്ല. അരനൂറ്റാണ്ടായി കേരള കോണ്‍ഗ്രസും ഇന്ത്യന്‍ മുസ്ലിം ലീഗും തമ്മില്‍ നിലനില്‍ക്കുന്ന സൗഹൃദത്തിെന്‍റ ഭാഗമാണ് അതെന്നും മാണി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *