KOYILANDY DIARY.COM

The Perfect News Portal

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ പീഡനശ്രമം

പാട്‌ന: ബിഹാറില്‍ പട്ടാപ്പകല്‍ നടുറോഡില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്ക് നേരെ യുവാക്കളുടെ പീഡനശ്രമം. സംഭവം കണ്ട നാട്ടുകാര്‍ പ്രതികരിക്കാതെ വീഡിയോയെടുത്ത് സോഷ്യല്‍ മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തു. ബിഹാറിലെ ജെഹാനാബാദിലാണ് സംഭവം.

യുവാക്കള്‍ അടങ്ങിയ ആറംഗസംഘം പെണ്‍കുട്ടിയുടെ വസ്ത്രം വലിച്ചുകീറിയശേഷം വീഡിയോ പകര്‍ത്തുകയായിരുന്നു. സംഘത്തോടെ പെണ്‍കുട്ടി കരഞ്ഞ് അപേക്ഷിച്ചിട്ടും യുവാക്കള്‍ ക്രൂരത തുടരുകയായിരുന്നെന്ന് വീഡിയോ വ്യക്തമാക്കുന്നു.

വീഡിയോ പുറത്തുവന്നതോടെയാണ് സംഭവം പുറലോകം അറിഞ്ഞത്. വീഡിയോയിലുള്ള ജെഹനാബാദ് റജിസ്‌ട്രേഷനിലുള്ള ബൈക്ക് കണ്ടെത്തുന്നതിനുള്ള ശ്രമം ആരംഭിച്ചതായി പൊലീസ് അറിയിച്ചു. അക്രമികള്‍ക്കായുള്ള അന്വേഷണവും തുടരുകയാണ്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!