തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി
കൃഷ്ണഗിരി: തമിഴ്നാട്ടില്‍ പ്ലസ് ടു വിദ്യാര്‍ത്ഥിനി ജീവനൊടുക്കി. പരീക്ഷയ്ക്കുള്ള ഹാള്‍ ടിക്കറ്റ് സഹപാഠികളായ രണ്ട് വിദ്യാര്‍ത്ഥികള്‍ കീറികളഞ്ഞതിലുള്ള മനോവിഷമത്തിലാണ് 17കാരിയായ തമിഴരശി ഫാനില്‍ തൂങ്ങിമരിച്ചത്.
ഹോള്‍ ടിക്കറ്റ് കീറികളഞ്ഞ സഹപാഠി സ്കൂളില്‍ വെച്ച് തമിഴരശിയോട് പ്രണയാഭ്യര്‍ത്ഥന നടത്തിയിരുന്നു. എന്നാല്‍ തമിഴരശി ഇത് നിഷേധിച്ചതോടെ അയാള്‍ ഹാള്‍ടിക്കറ്റ് കൈക്കലാക്കി കീറിയെറിയുകയായിരുന്നു. ദളിതയാണ് മരിച്ച പെണ്‍കുട്ടി.

പോലീസ് സഹപാഠികള്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്. പ്രണയാഭ്യര്‍ത്ഥന നടത്തിയ ആള് ആസിഡ് ആക്രമണം നടത്തുമെന്നും ഭീഷണിപെടുത്തിയിരുന്നു.




