KOYILANDY DIARY

The Perfect News Portal

ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച സംഭവം: പ്രതികളെ പിടികൂടാൻ കഴിയാതെ പോലീസ്

കൊയിലാണ്ടി: ഇതര സംസ്ഥാന തൊഴിലാളികളെ ആക്രമിച്ച സംഭവത്തിൽ പ്രതികളെ പിടികൂടാൻ കഴിയാതെ കൊയിലാണ്ടി പോലീസ്.  കഴിഞ്ഞ ദിവസം രാത്രി കൊല്ലം ആനകുളങ്ങര അട്ടവയലിലെ വാടക വീട്ടിൽ താമസിക്കുന്ന ബംഗാൾ സ്വദേശികളായ സ്കിതിഷ് മണ്ഡൽ, 25, ജയന്ത് റായ് 25 തുടങ്ങിയവരെ ഒരു സംഘം വീട്ടിൽ കയറി ആക്രമിച്ചത്. പരിക്കേറ്റ ഇവർ കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ ചികിൽസയിലാണ്.

കഴിഞ്ഞ 7 വർഷമായി അട്ടവയലിലെ വീട്ടിൽ ഇവർ താമസിക്കാൻ തുടങ്ങിയിട്ട് പ്രതികൾ എല്ലാം സമീപവാസികൾ തന്നെയെന്ന് തിരിച്ചറിഞ്ഞതായി പോലീസ് പറഞ്ഞു.ഒളിവിലാണെന്നാണ് പോലീസ് പറയുന്നത്. ഇതിനിടയിൽ മുൻകൂർ ജാമ്യത്തിനായി ഹൈകോടതിയിൽ ഹരജി നൽകിയതായും പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *