KOYILANDY DIARY.COM

The Perfect News Portal

ഓഖി ദുരന്തത്തില്‍ മരണപ്പെട്ട 42 മത്സ്യത്തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് മത്സ്യഫെഡിനു കീഴില്‍ ജോലി

തിരുവനന്തപുരം: ഓഖി ദുരന്തത്തില്‍ മരണപ്പെടുകയും കാണാതാവുകയോ ചെയ്ത 42 തൊഴിലാളികളുടെ ഭാര്യമാര്‍ക്ക് ജോലി നല്‍കി സര്‍ക്കാര്‍. മത്സ്യഫെഡിന്റെ മുട്ടത്തറയിലെ വല നെയ്ത്തുശാലയില്‍ 41 പേരും കണ്ണൂരിലെ വല നെയ്ത്തു ഫാക്ടറിയില്‍ ഒരാളെയുമാണ് ജോലിയ്ക്കായ് നിയമിച്ചത്. ഇവര്‍ക്കുള്ള നിയമന ഉത്തരവ് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മ കൈമാറി.

പൂന്തുറ, പൊഴിയൂര്‍, വിഴിഞ്ഞം, വള്ളക്കടവ്, പുല്ലുവിള, പൂവാര്‍ തുടങ്ങിയ തീരമേഖലയിലുള്ളവര്‍ക്ക് മുട്ടത്തറ ഫാക്ടറിയിലും ഓഖിയില്‍ കാണാതായ കാസര്‍കോട് സ്വദേശി സുനില്‍കുമാറിന്റെ ഭാര്യ രുഗ്മിണിക്ക് കണ്ണൂര്‍ ഫാക്ടറിയിലുമാണ് ജോലി നല്‍കിയത്.

വലയുടെ അറ്റകുറ്റപ്പണികള്‍, ബോബിംഗ് വയന്‍ഡിംഗ് ജോലികളാണ് ഇവര്‍ക്ക് നല്‍കുക. രാവിലെ 9 മണി മുതല്‍ വൈകിട്ട് 5 മണി വരെയാണ് ജോലി സമയം. ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് പത്തു ദിവസത്തെ തൊഴില്‍ പരിശീലനവും നല്‍കും.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!