KOYILANDY DIARY.COM

The Perfect News Portal

മയോകാര്‍ഡിറ്റിസ് ബാധിച്ച്‌ കോളജ് വിദ്യാര്‍ഥിനി മരിച്ചു

കണ്ണൂര്‍: മയോകാര്‍ഡിറ്റിസ് ബാധിച്ച്‌ കണ്ണൂരില്‍ കോളജ് വിദ്യാര്‍ഥിനി മരിച്ചു. എസ്‌എന്‍ കോളജ് വിദ്യാര്‍ഥിനിയും കൂത്തുപറമ്പ് സ്വദേശിനിയുമായ ആര്യശ്രീയാണ് മരിച്ചത്. ഹൃദയപേശികളിലുണ്ടാകുന്ന അണുബാധയാണ് മയോകാര്‍ഡിറ്റിസ്.

കോളജില്‍ നിന്നും ആര്യശ്രീ ഉള്‍പ്പെടെ 54 വിദ്യാര്‍ഥികളുടെ സംഘം കഴിഞ്ഞ ദിവസം ബംഗളൂരുവിലേക്ക് വിനോദയാത്രയ്ക്ക് പോയിരുന്നു. യാത്ര കഴിഞ്ഞ തിരിച്ചെത്തിയപ്പോഴാണ് കടുത്ത പനിയും ശാരീരികസ്വസ്ഥതകളും വിദ്യാര്‍ഥിനിക്ക് അനുഭവപ്പെട്ടത്. തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാന്‍ കഴിഞ്ഞില്ല.

മരിച്ച വിദ്യാര്‍ഥിനിക്കൊപ്പം പോയ വിദ്യാര്‍ഥികളെ കണ്ണൂര്‍ ജില്ലാ ആശുപത്രിയില്‍ പരിശോധിച്ചു വരികയാണ്. മറ്റാര്‍ക്കെങ്കിലും രോഗം പിടിപെട്ടിട്ടുണ്ടോയെന്നാണ് പരിശോധിക്കുന്നത്. വിനോദയാത്ര സംഘത്തിലെ വിദ്യാര്‍ഥികളുടെ ശ്രവം ആലപ്പുഴയിലെ വൈറോളജി ഇന്‍സ്റ്റിറ്റ്യൂട്ടിലേക്ക് അയയ്ക്കാന്‍ ആശുപത്രി അധികൃതര്‍ തീരുമാനിച്ചിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!