മത്സ്യതൊഴിലാളി യൂണിയൻ (CITU) കൊയിലാണ്ടി ഏരിയാ സമ്മേളനം
കൊയിലാണ്ടി : മത്സ്യതൊഴിലാളികളുടെ ആവശ്യമായ ഹാർബർ ഉടൻ കമ്മീഷൻ ചെയ്യാൻ ഗവർമെൻറ് അടിയന്തരമായി ഇടപെടണമെന്ന് മത്സ്യത്തൊഴിലാളി യൂണിയൻ സിഐടിയു കൊയിലാണ്ടി ഏരിയാ സമ്മേളനം ആവശ്യപ്പെട്ടു. സി.ഐ.ടി.യു. ജില്ലാ ജനറൽ സെക്രട്ടറി പി. കെ. മുകുന്ദൻ സമ്മേളനം ഉദ്ഘാടനം ചെയ്തു. വി. കെ. മോഹൻദാസ് സംഘടനാ റിപ്പോർട്ടും ഏരിയ സെക്രട്ടറി ടി വി ദാമോദരൻ റിപ്പോർട്ടും വരവ് ചെലവ് കണക്കും അവതരിപ്പിച്ചു.
കൊയിലാണ്ടി കൈരളി ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനത്തിൽ പ്രസിഡണ്ട് കെ കെ മുഹമ്മദ് അധ്യക്ഷത വഹിച്ചു. ചർച്ചകൾക്ക് സി പി രാമദാസ് മറുപടി നൽകി. കെ. ദാസൻ എം.എൽ.എ., ടി. കെ. ചന്ദ്രൻ മാസ്റ്റർ, ഷാജി TK, മൂത്തോറൻ മാസ്റ്റർ, എ. പി. ഉണ്ണികൃഷ്ണൻ, ദിവ്യ സെൽവരാജ്, സെൽവരാജ് എന്നിവർ അഭിവാദ്യം ചെയ്ത് സംസാരിച്ചു . സി. എം. സുനിലേശൻ സ്വാഗതം പറഞ്ഞു.
സംഘടനയുടെ പുതിയ ഭാരവാഹികളായി ടി. വി. ദാമോദരൻ (പ്രസിഡണ്ട്), സുനിലേശൻ (സെക്രട്ടറി) എന്നവരെയും. 25 അംഗ കമ്മിറ്റിയെയും തെരഞ്ഞെടുത്തു.