KOYILANDY DIARY.COM

The Perfect News Portal

പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അധ്യാപകര്‍

ഇറ്റാനഗര്‍: പ്രധാന അധ്യാപകനെതിരെ മോശമായി എഴുതിയ വിദ്യാര്‍ഥിനികളുടെ വസ്ത്രങ്ങള്‍ അഴിച്ചെടുത്ത് അധ്യാപകര്‍. അരുണാചല്‍പ്രദേശ് പാപും പാരെ ജില്ലയില്‍ ന്യൂ സാഗ്ലിയിലെ കസ്തൂര്‍ബാ ഗാന്ധി ബാലിക വിദ്യാലയത്തിലായിരുന്നു സംഭവം. കഴിഞ്ഞ 23 ാം തീയതിയായിരുന്നു സംഭവം നടന്നത്.

ആറാം ക്ലാസ്സിലെയും ഏഴാം ക്ലാസ്സിലെയും 88 കുട്ടികളെയാണ് അധ്യാപകര്‍ വിവസ്ത്രരാക്കി ശിക്ഷ നടപ്പാക്കിയത്. വിദ്യാര്‍ഥികള്‍ നവംബര്‍ 27ന് വിദ്യാര്‍ഥി യൂണിയനെ വിവരമറിയിക്കുന്നതോടെയാണ് വിഷയം ചര്‍ച്ചയാവുന്നത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയുമായിരുന്നു.

പ്രധാനാധാപകനെയും സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയെയും ചേര്‍ത്ത് അശ്ലീല പരാമര്‍ശം നടത്തിയ കടലാസ് അധ്യാപകര്‍ക്ക് ലഭിച്ചതാണ് വിവാദ ശിക്ഷാവിധിയിലേക്ക് അധ്യാപകരെ നയിച്ചത്. തുടര്‍ന്ന് മൂന്ന് അധ്യാപകര്‍ ചേര്‍ന്ന് മറ്റ് കുട്ടികളുടെ മുഴുവന്‍ മുമ്ബില്‍ വെച്ച്‌ ആരോപണ വിധേയരായ കുട്ടികളോട് വസ്ത്രമൂരാന്‍ ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ കുട്ടികള്‍ നാലു ദിവസത്തിനു ശേഷം വിദ്യാര്‍ഥി സംഘടനാ നേതാക്കളെ സമീപിച്ചപ്പോഴാണ് വിവരം പുറത്തറിയുന്നത്. സ്കൂളിലെ ഒരു വിദ്യാര്‍ഥിനിയേയും അധ്യാപകനേയും ചേര്‍ത്ത് കുട്ടികള്‍ കടലാസില്‍ മോശമായെഴുതിയെന്നാരോപിച്ചായിരുന്നു ശിക്ഷ. സംഭവത്തില്‍ പോലീസ് കേസെടുത്തു.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!