KOYILANDY DIARY

The Perfect News Portal

സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ട്രയിനുകള്‍ക്ക് നിയന്ത്രണം

തിരുവനന്തപുരം: സംസ്ഥാനത്ത് കനത്ത മഴയും കാറ്റും തുടരുന്ന സാഹചര്യത്തില്‍ ട്രയിനുകള്‍ക്ക് നിയന്ത്രണം. നാല് ട്രയിനുകളാണ് റദ്ദാക്കിയത്. തമിഴ്നാട് ജില്ലയിലെ കന്യാകുമാരിയിലും, നാഗര്‍ കോവിലിലും മഴയില്‍ നാശനഷ്ടങ്ങള്‍ ഉണ്ടായി.

റദ്ദാക്കിയ ട്രയിനുകള്‍

 

  • നാഗര്‍ കോവില്‍-കൊച്ചുവേളി പാസഞ്ചര്‍,
  • കൊച്ചുവേളി-നാഗര്‍കോവില്‍ പാസഞ്ചര്‍
  • കൊല്ലം-കന്യാകുമാരി മെമു
  • കന്യാകുമാരി-കൊല്ലം മെമു

 

അതേസമയം കേരളത്തിലും തമിഴ്നാട്ടിലും ഓഖി ചുഴലിക്കാറ്റ് അടിക്കാന്‍ സാധ്യതയുള്ളതായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കാറ്റ് ലക്ഷദ്വീപ് തീരത്തോട് അടുക്കുകയാണെന്നും റിപ്പോര്‍ട്ട്. തെക്കന്‍ ജില്ലകളില്‍ 24 മണിക്കൂറിനിടെ 7 മുതല്‍ 11 വരെ സെന്റിമീറ്റര്‍ മഴ രേഖപ്പെടുത്തി. സംസ്ഥാനത്തിന്റെ തെക്കന്‍ തീരത്ത് 45 മുതല്‍ 55 കിലോ മീറ്റര്‍ വരെ വേഗത്തില്‍ കാറ്റ് വീശാന്‍ സാധ്യതയുണ്ടെന്നും മത്സ്യ തൊഴിലാളികള്‍ സൂക്ഷിക്കണമെന്നും മുന്നറിയിപ്പ് നല്‍കി.ശബരിമല തീര്‍ത്ഥാടകര്‍ക്കും മുന്നറിയിപ്പ്.

Advertisements

Leave a Reply

Your email address will not be published. Required fields are marked *