ദേശീയ വടംവലി മല്‍സരത്തില്‍ കേരളത്തിന് ട്രിപ്പിള്‍ സ്വര്‍ണ്ണം
കാസര്‍ഗോഡ് : മഹാരാഷ്ട്രയിലെ ചന്ദ്രപ്പൂരില്‍ നടന്ന ദേശീയ വടംവലി മല്‍സരത്തില്‍ കേരളത്തിന് ട്രിപ്പിള്‍ സ്വര്‍ണ്ണം. അണ്ടര്‍ 13, 15, 17 ഇനങ്ങളിലാണ് കേരളം സ്വര്‍ണ്ണം നേടിയത് . അണ്ടര്‍ 17 400 കിലോയിലും, അണ്ടര്‍ 19 ല്‍ 440 കിലോയിലും വെള്ളിയും, 460 കിലോയില്‍ വെങ്കലവും നേടി.
വുങ്കാല്‍ അമൃത വിദ്യാലയത്തിലെ ഏഴാം തരം വിദ്യാര്‍ത്ഥിനി നവീന രമേശ് ക്യാപ്റ്റനായ അണ്ടര്‍ 13 ല്‍ വെളളിക്കോത്ത് സ്കൂളിലെ എട്ടാം ക്ലാസ് വിദ്യാര്‍ത്ഥിനി കാര്‍ത്തിക രാജനും ജേഴ്സി അണിഞ്ഞു.
അണ്ടര്‍ 15ല്‍ വെള്ളരിക്കുണ്ട് സെന്റ് ജൂഡ്സ് ഹയര്‍ സെക്കണ്ടറി സ്കൂളിലെ എട്ടാം തരം വിദ്യാര്‍ത്ഥിനി ജാന്‍സി പയസും മല്‍സരിച്ചു. അണ്ടര്‍ 17 420 കിലോയില്‍ കുണ്ടംകുഴി ജി വി എച്ച് എസ് എസിലെ അഞ്ജിത സി.ഡി, ബി.കെ.മഞ്ജുഷ, എസ്.കെ.പൂര്‍ണ്ണിമ, സി.ഉണ്ണിമായ, എന്നിവര്‍ കേരളത്തിന് വേണ്ടി ജേഴ്സി അണിഞ്ഞപ്പോള്‍ ടീമിനെ നയിച്ചത് അഞ്ജിത യായിരുന്നു. അണ്ടര്‍ 70 400 കിലോ വിഭാഗത്തില്‍ പരപ്പ ഗവ സ്കൂളിലെ പ്രമീള വെള്ളി മെഡല്‍ നേടി.
ചെറുവത്തൂര്‍ വെള്ളച്ചാല്‍ സ്വദേശി രതീഷാണ് പരിശീലകന്. മെഡല്‍ നേടിയ ടീം അംഗങ്ങള്‍ക്ക് വടംവലി അസോസിയേഷന് കാസര്‍കോട് ജില്ല കമ്മിറ്റി കാഞ്ഞങ്ങാട് റെയില്‍വേ സ്റ്റേഷനില്‍ നല്കിയ സ്വീകരണയോഗം നഗരസഭ ചെയര്മാന് വി .വി.രമേശന് ഉല്‍ഘാടനം ചെയ്തു.