KOYILANDY DIARY.COM

The Perfect News Portal

പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു

മഥുര: ഉത്തര്‍പ്രദേശിലെ മഥുരയില്‍ പൊലീസിന്റെ വെടിയേറ്റ് എട്ടുവയസുകാരന്‍ കൊല്ലപ്പെട്ടു. മോഷണസംഘത്തെ പിന്തുടര്‍ന്നെത്തിയ പൊലീസ് നടത്തിയ വെടിവയ്പ്പില്‍ മാധവ് ഭരദ്വാജ് എന്ന ബാലന് വെടിയേല്‍ക്കുകയായിരുന്നു. തലയ്ക്ക് വെടിയേറ്റ കുട്ടി സംഭവസ്ഥലത്ത് തന്നെ മരിച്ചു.

നഗരത്തില്‍ മോഷണം നടത്തിയശേഷം ഗ്രാമത്തില്‍ വന്ന് ഒളിച്ചു താമസിക്കുകയായിരുന്നു മോഷണസംഘമെന്ന് പൊലീസ് പറഞ്ഞു. ഇവരെ പിടികൂടാനായി പ്രദേശത്ത് എത്തിയതായിരുന്നു പൊലീസ് സംഘം. കീഴടങ്ങാന്‍ തയാറാകാതിരുന്ന മോഷ്ടാക്കളുടെ സംഘത്തിന് നേര്‍ക്ക് വെടിയുതിര്‍ത്ത് അവരെ കീഴടക്കാനായിരുന്നു പൊലീസിന്റെ ശ്രമം. മോഷണസംഘത്തിന് നേര്‍ക്ക് വെടിവയ്പ്പ് നടത്തുന്നതിനിടെ അടുത്തവീട്ടില്‍ സുഹൃത്തിനൊപ്പം കളിച്ചുകൊണ്ടുനില്‍ക്കുകയായിരുന്ന മാധവിന് വെടിയേല്‍ക്കുകയായിരുന്നു.

എന്നാല്‍ പൊലീസിന്റെ വെടിയേറ്റല്ല മോഷ്ടാക്കളുടെ വെടിയാണ് കുട്ടിയ്ക്കേറ്റത് എന്ന് ആദ്യം പൊലീസ് പറഞ്ഞെങ്കിലും ഇക്കാര്യം പ്രദേശവാസികള്‍ തള്ളിക്കളഞ്ഞു. മോഷണ സംഘം വെടിവയ്പ്പ് നടത്താനോ ചെറുത്തുനില്‍പ്പിനോ ശ്രമിച്ചില്ലെന്നും പൊലീസ് ഏകപക്ഷീയമായി ആക്രണം നടത്തുകയായിരുന്നുവെന്നും നാട്ടുകാര്‍ പറയുന്നു. വെടിവയ്പ്പ് നടത്തിയെങ്കിലും പൊലീസിന് മോഷണസംഘത്തെ പിടികൂടാന്‍ കഴിഞ്ഞില്ല. പൊലീസിനെ വെട്ടിച്ച്‌ അവര്‍ കടന്നുകളഞ്ഞു.

ബന്ധുക്കളുടെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. മരിച്ച മാധവ് ഭരദ്വാജിന്റെ കുടുംബത്തിന് അഞ്ച് ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിട്ടിട്ടുണ്ട്.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!