KOYILANDY DIARY.COM

The Perfect News Portal

പിതാവിന്റെ കാലുകൾ ചങ്ങല കൊണ്ട് തൂണിൽ കെട്ടിയിട്ട്‌ മകന്റെ ക്രൂരത

ആഗ്ര:  പ്രായമായ പിതാവ് പുറത്തിറങ്ങാതിരിക്കാൻ 70 കാരൻ കൊടും ക്രൂരത ചെയ്തു. മൈൻപുരിയിലെ ബസ്ര സുൽത്താൻപൂർ സ്വദേശി ശ്രീചരൺ (70) ആണ് പിതാവ് രാംചരൺ (97) ന്റെ കാലുകൾ ചങ്ങല കൊണ്ട് തൂണിൽ കെട്ടിയിട്ടത്. മകൻ ശ്രീചരണിനെ മൈൻപുരി പോലീസ് അറസ്റ്റ് ചെയ്തു.

ദിവസവും രാവിലെ ജോലിക്ക് പോയിരുന്ന ശ്രീചരണും പേരമകളും പിതാവിനെ സ്ഥിരമായി ചങ്ങല കൊണ്ട് കെട്ടിയിട്ടാണ് പോകുന്നതെന്ന് പോലീസ് പറഞ്ഞു.

ശ്രീചരണിനെതിരെ മുതിർന്ന പൗരൻമ്മാർക്കും പിതാവിനുമെതിരെയുള്ള സീനിയർ സിറ്റിസൺ 2007ആക്ട് പ്രകാരം കേസ് ചാർജ് ചെയ്തതായി എസ് പി ശിഷ്യപാൽ പറഞ്ഞു.

അതേസമയം രാംചരണിന്റെ പേരിലുള്ള സ്വത്ത് തട്ടിയെടുക്കാൻ വേണ്ടിയാണ് ഇവർ ചങ്ങല കൊണ്ട് പൂട്ടിയിടുന്നതെന്ന് പരിസരവാസികൾ പറഞ്ഞു. രാംചരണിനെ എവിടെയും പോകാൻ അനുവദിക്കാത്തതും അത് കൊണ്ട് തന്നെയാണെന്ന് അവർ കൂട്ടിച്ചേർത്തു.

എന്നാൽ പിതാവ് പുറത്തിറങ്ങിയാൽ വസ്ത്രമില്ലാതെ നാട്ടുകാരുടെ മുന്നിലൂടെ നടക്കുമെന്നും പൊതു സ്ഥലത്ത് മൂത്രമൊഴിക്കുമെന്നും ശ്രീചരൺ പറഞ്ഞു. നാട്ടുകാരിൽ നിന്ന് നിരന്തരം പരാതി ഉയർന്നതിനാലാണ് ഇത്തരത്തിൽ കെട്ടിയിട്ടതെന്നും ശ്രീ പോലീസിനോട് വ്യക്തമാക്കി.

Share news

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!