KOYILANDY DIARY

The Perfect News Portal

15 കാരിയെ പീഡിപ്പിച്ചതിന് കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായി

അഹ് മദാബാദ്:  15 കാരിയെ പീഡിപ്പിച്ചതിന് കാമുകനും സുഹൃത്തുക്കളും അറസ്റ്റിലായി. പെൺകുട്ടിയുടെ കാമുകൻ ഗോവിന്ദ് കോലി (21), നിതിൻ സനപ്‌ (21), കുശാൽ ബാൽകവാദി (25), ദിലീപ് മഹാദിക് എന്ന മുകേഷ് (26 ) എന്നിവരാണ് അറസ്റ്റിലായത്. രാഹുൽ (23), യോഗേഷ് (24) എന്നിവർ ഒളിവിലാണ്. താനെയിൽ അംബർനാഥ് സ്വദേശത്ത് വെള്ളിയാഴ്ചയാണ് സംഭവം.

മുകേഷിന്റെ ഉടമസ്ഥതയിലുള്ള അംബർനാഥ് ഫ്‌ളാറ്റിൽ കാമുകനോടാപ്പം എത്തിയ 10 ാം ക്ലാസ് വിദ്യാർത്ഥിനിയെ മയക്ക് മരുന്ന് ചേർത്ത പാനീയം നൽകി പീഡിപ്പിക്കുകയായിരുന്നു.

ഒമ്പതാം ക്ലാസ് പരീക്ഷ കഴിഞ്ഞ വിദ്യാർത്ഥിനി 10 ാം ക്ളാസ് ട്യൂഷന് ചേർന്നിരുന്നു. സംഭവ ദിവസം മുത്തശ്ശൻ പെൺകുട്ടിയെ ട്യൂഷൻ ക്ലാസിൽ കൊണ്ട് വിട്ടു. തുടർന്ന് രാഹുൽ പെൺകുട്ടിയെ സമീപിക്കുകയും ഗോവിന്ദ് കോലിക്ക് പനിയാണെന്നും പറഞ്ഞ് ഫ്‌ളാറ്റിലേക്ക് കൂട്ടി കൊണ്ട് വരികയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ഫ്‌ളാറ്റിലെത്തിയ പെൺകുട്ടിയെ എല്ലാവരും പീഡിപ്പിച്ചു.

Advertisements

പരാതി ലഭിച്ചതിനെ തുടർന്ന് നാല് പേരെ ഉടൻ അറസ്റ്റ് ചെയ്‌തെന്നും രണ്ട് പേർക്കായി തിരച്ചിൽ തുടരുകയാന്നെന്നും പോലീസ് ഇൻസ്‌പെക്ടർ നരേന്ദ്ര പട്ടീൽ പറഞ്ഞു. വൈദ്യ പരിശോധനയിൽ പെൺകുട്ടി പീഡനത്തിനിരയായതായി തെളിഞ്ഞിട്ടുണ്ട്. പ്രതികൾക്കെതിരെ തട്ടിക്കൊണ്ട് പോകൽ, ഗൂഡാലോചന നടത്തൽ, പീഡിപ്പിക്കൽ, പോക്സോ എന്നീ വകുപ്പുകൾ ചുമത്തി കേസെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *