പി. ജയരാജന് വധഭീഷണി; പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
കൊയിലാണ്ടി: എൽ.ഡി .എഫ് .സ്ഥാനാർത്ഥി പി. ജയരാജൻ വ്യാഴാഴ്ച കൊയിലാണ്ടിയിൽ തെരഞ്ഞെടുപ്പ് പ്രചരണം നടത്തവെ ഫോൺ കോളിൽ വന്ന ഭീഷണിയുടെ അടിസ്ഥാനത്തിൽ കൊയിലാണ്ടി പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. കൊയിലാണ്ടിയിൽ പ്രചരണം നടത്തവെയാണ് ഭീഷണി ഫോൺ കോൾ എത്തിയത്.
സ്ഥാനാർത്ഥിത്വത്തിൽ നിന്നും പിൻമാറണമെന്നും, തട്ടിക്കളയുമെന്നും പറഞ്ഞാണ് ഫോൺ കോൾ എത്തിയത്. ഇന്റെർനെറ്റ് നിന്നാണ് ഭീഷണി കോൾ വന്നത്. 7243 0537 നമ്പറിൽ നിന്നാണ് കോൾ എത്തിയത്. ഇത്. സംബന്ധിച്ച് തെരഞ്ഞെടുപ്പ് കമ്മിറ്റി ജനറൽ കൺവീനർ എ.എൻ.ഷം സീർ എം.എൽ.എ.വടകര എസ്.പിക്ക് പരാതി നൽകുകയായിരുന്നു. തുടർന്ന് കൊയിലാണ്ടി പോലീസ് ഇന്നലെ രാത്രിയോടെ കേസെടുത്ത് അന്വേഷണം ആരംഭിച്ചു.