KOYILANDY DIARY

The Perfect News Portal

DYFI കൊയിലാണ്ടി സൗത്ത് മേഖലാ സമര തെരുവ് സംഘടിപ്പിച്ചു

കൊയിലാണ്ടി. മോദിജി എവിടെ എന്റെ തൊഴിൽ എന്ന മുദ്രാവാക്യം ഉയർത്തി ഡി.വൈ.എഫ്.ഐ.
കൊയിലാണ്ടി സൗത്ത് മേഖലാ കമ്മിറ്റി സംഘടിപ്പിച്ച സമര തെരുവ് ഡി.വൈ.എഫ്.ഐ. മുൻ ജില്ലാ പ്രസിഡന്റ് സി. അശ്വനിദേവ് ഉദ്ഘാടനം ചെയ്തു.  മാർക്കറ്റ് പരിസരത്ത്  നടന്ന സമരത്തിൽ പ്രസിഡണ്ട് ഗോകുദാസ് അദ്ധ്യക്ഷതവഹിച്ചു.

 ഡി.വൈ.എഫ്.ഐ. ബ്ലോക്ക് സെക്രട്ടറി ബി പി ബബീഷ്, കർഷക സംഘം ഏരിയ ട്രഷറർ പി കെ ഭരതൻ, അഭിലാഷ് ടി. സി. തുടങ്ങിയവർ ആശംസകൾ നേർന്നു.  സെക്രട്ടറി രജീഷ് കെ. സ്വാഗതവും അർജുൻ കെ നന്ദിയും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *