ദ്വിദിന പാസ്പോര്‍ട്ട് ക്യാമ്പ്
താമരശേരി: കോഴിക്കോട് പാസ്പോര്‍ട്ട് സേവാകേന്ദ്രവും പൂനൂര് ഹെല്‍ത്ത് കെയര്ഫൗണ്ടേഷനും ചേര്‍ന്ന് സൗജന്യ പാസ്പോര്‍ട്ട് ക്യാമ്പ് നടത്തുന്നു. ഇന്നും നാളെയുമായി (പൂനൂര് എംപി റോഡില്‍ പ്രവര്‍ത്തിക്കുന്ന ഹെല്‍ത്ത് കെയര്‍ ഫൗണ്ടേഷന് ഡിസാസ്റ്റര്‍ മാനേജ്മെന്റ് ടീം കേരള ഓഫീസിലാണ് ക്യാമ്പ് നടത്തുന്നത്.
പുതുതായി പാസ്പോര്‍ട്ടിന് അപേക്ഷിക്കുവാനും നിലവിലുള്ള പാസ്പോര്‍ട്ട് പുതുക്കുവാനും പാസ്പോര്‍ട്ട് സംബന്ധമായ സംശയങ്ങള്‍ ദുരീകരിക്കാനും ക്യാമ്പില്‍ അവസരമുണ്ടാവും. പങ്കെടുക്കുന്നവര്‍ 9946661059, 8592892020 നമ്പരുകളില്‍ രജിസ്റ്റര്‍ ചെയ്ത ശേഷം ജനന സര്‍ട്ടിഫിക്കറ്റ്, ആധാര്‍കാര്‍ഡ്, സ്കൂള്‍ സര്‍ട്ടിഫിക്കറ്റ്, വോട്ടേഴ്സ് ഐഡി, ഡ്രൈവിംഗ് ലൈസന്‍സ് എന്നിവയിലേതെങ്കിലും രേഖകളുമായി ഹാജരാവണം.